HOME
DETAILS

മഞ്ചേരിയിലെ കള്ളനോട്ടു വേട്ട മുഖ്യപ്രതി പിടിയില്‍

  
backup
September 29 2017 | 01:09 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5

മഞ്ചേരി: ആറുലക്ഷത്തിന്റെ കള്ളനോട്ടു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആറുവയല്‍കുന്ന് റാസിഖി(32)നെയാണ് ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ 20ന് സംഘത്തിലെ മറ്റു പ്രതികളായ പാലക്കല്‍ മുഹമ്മദ് ഷെരീഫ്, കൂരനകത്ത് ഷബീറലി, വടക്കേകനി സക്കറിയ, എലത്തൂര്‍ സ്വദേശി മുഷ്താഖ് എന്നിവരെ രണ്ടായിരത്തിന്റെ കള്ളനോട്ടുകളും വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വാഹനവും സഹിതം അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതോടെയാണ് മുഖ്യപ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. കള്ളനോട്ട് നിര്‍മിക്കുന്നതിനായുള്ള ലാപ്‌ടോപ്പ്, സ്‌കാനര്‍, പ്രിന്റര്‍, പേപ്പര്‍, ത്രെഡ് എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
നോട്ടടിക്കുന്നതിനുള്ള പേപ്പര്‍ ചൈനയില്‍ നിന്ന് ഇറക്കുമതിചെയ്തതാണ്. നോട്ടിലുപയോഗിക്കുന്ന സെക്യൂരിറ്റി ത്രെഡ് ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് സംഘം സംഘടിപ്പിച്ചിരുന്നതെന്നും പ്രതി വെളിപ്പെടുത്തിയതായി പൊലിസ് പറഞ്ഞു.
ഹൈക്വാളിറ്റി പ്രിന്ററാണ് ഇതിനു വേണ്ടി ഉപയോഗിച്ചിരുന്നത്. കൂടാതെ നോട്ടിന്റെ നിര്‍മാണത്തിന് ഐ.ടി മേഖലയില്‍ നിന്നുള്ള രണ്ട് പ്രൊഫഷണലുകളുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ആദ്യം ഷൊര്‍ണ്ണൂര്‍ കേന്ദ്രീകരിച്ച് ഒരു വാടക വീട്ടിലായിരുന്നു സംഘം നോട്ട് അടിച്ചിരുന്നത്. പിന്നീട് ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഏകദേശം30 ലക്ഷം രൂപയുടെ നോട്ടുകള്‍ അടിച്ചതായും ഇത് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും വിതരണം ചെയ്തതായും ഇയാള്‍ പൊലിസിനോടു പറഞ്ഞു. പുലര്‍ച്ചെ 2 മണിമുതല്‍ സജീവമാകുന്ന പച്ചക്കറി, മത്സ്യമാര്‍ക്കറ്റുകളിലാണ് ഇത്തരം നോട്ടുകള്‍ വിതരണം ചെയ്തിരുന്നത്.
കൂടാതെ പെട്രോള്‍ പമ്പുകളിലും നോട്ടുകള്‍ കൈമാറ്റം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളവര്‍. നേരത്തെ ള്‍ഫില്‍ ഉണ്ടായിരുന്ന സമയത്താണ് ഇവര്‍ പരിചയപ്പെട്ടത്. റാസിഖില്‍ നിന്ന് 2000 രൂപയുടെ കള്ള നോട്ടുകളും പിടിച്ചെടുത്തു.
ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സി.ഐ ഷൈജു, എസ്.ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a month ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a month ago