HOME
DETAILS
MAL
കീഴാറ്റൂര്‍ ബൈപ്പാസ്: നാട്ടുകാരുടെ സമരം അവസാനിച്ചു
backup
September 29 2017 | 06:09 AM
കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കീഴാറ്റൂരില്‍ ജനകീയ സമരസമിതി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെയാണ് സമരം അവസാനിപ്പിച്ചത്.
ഇന്നലെ സമരക്കാരുമായി മന്ത്രി ജി. സുധാകരന് നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.
സമവായമുണ്ടാകുന്നതു വരെ വിജ്ഞാപനം ഇറക്കില്ലെന്ന് മന്ത്രി നല്കിയ ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നതെന്നും വയല്‍ നികത്താന്‍ ശ്രമിച്ചാല്‍ വീണ്ടും സമരം തുടങ്ങുമെന്നും സമരസമിതി അറിയിച്ചു.
വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാന്‍ വിജ്ഞാപനം ഉടന്‍ ഉണ്ടാവില്ലെന്നും വയല്‍ നികത്താതെ ബദല്‍ റോഡിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി ജി സുധാകരന് ഇന്നലെ നടന്ന ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."