HOME
DETAILS

സമസ്ത ബഹ്‌റൈന്‍ ദ്വിദിന മത പ്രഭാഷണത്തിന് ഉജ്ജ്വല പരിസമാപ്തി: പ്രവാസികള്‍ വന്ന വഴി മറന്ന് ജീവിക്കുന്നവരാവരുതെന്ന് നൗഷാദ് ബാഖവി

  
backup
September 29 2017 | 12:09 PM

gulf-29-09-17-samastha-bahrain-noushad-baqavi

മനാമ: ഗള്‍ഫിലെത്തി സാമ്പത്തികമായി മെച്ചപ്പെടുമ്പോഴേക്കും വന്ന വഴി മറന്ന് ജീവിക്കുന്നവരായി മാറരുതെന്നും മാതാപിതാക്കളോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഉസ്താദ് നൗഷാദ് ബാഖവി പ്രവാസികളോടാഹ്വാനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ ഗുദൈബിയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹുദ തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ദ്വിദിന മത പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം 'സ്വര്‍ഗീയ വീട് ' എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

[caption id="attachment_433307" align="alignnone" width="620"] സമസ്ത ബഹ്‌റൈന്‍ മദ്‌റസ ദശവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ദ്വിദിന മത പ്രഭാഷണത്തില്‍ നടന്ന സമൂഹ പ്രാര്‍ത്ഥനക്ക് ഉസ്താദ് നൗഷാദ് ബാഖവി നേതൃത്വം നല്‍കുന്നു[/caption]

ഏതൊരു പ്രവാസിയുടെയും ജീവിതത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ് സ്വന്തമായൊരു വീട്. എന്നാല്‍ സാമ്പത്തികമായി അല്‍പം മെച്ചപ്പെടുമ്പോഴേക്കും കൊട്ടാരസമാനമായ വീടുകള്‍ ഉയര്‍ത്തുകയും അയല്‍വാസികളോ കുടുംബത്തിലോ പെട്ട പാവങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. മാത്രവുമല്ല, പ്രാര്‍ത്ഥനയും പിന്തുണയും സംരക്ഷണവും നല്‍കി മുന്നോട്ടു നയിച്ച മാതാപിതാക്കളെ പോലും നിഷ്‌കരുണം അവഗണിക്കുന്നവരുമുണ്ട്. ഇപ്രകാരം ബന്ധങ്ങളും ബാധ്യതകളും മറന്ന് അഹങ്കാരികളായി ജീവിക്കുന്നവര്‍ക്ക് ഇരു ലോകത്തും നഷ്ടം മാത്രമായിരിക്കും ഉണ്ടാകുക.

വലിയ ധനാഢ്യനും ധിക്കാരിയുമായ ഖാറൂനെ തന്റെ വീട് സഹിതം ഭൂമിയിലേക്ക് ആഴ്ത്തിയ സംഭവം നമുക്ക് എന്നും പാഠമായി ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ടെന്നും ഈജിപ്തില്‍ lake qarun എന്ന പേരില്‍ ആ സ്ഥലം ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്വര്‍ഗ്ഗീയ ലോകത്ത് പ്രത്യേകമായി വീടുകള്‍ ലഭിക്കുന്ന വിവിധ സല്‍കര്‍മങ്ങളും പ്രാര്‍ഥനകളും അദ്ദേഹം വിശദീകരിച്ചു. എല്ലാ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷവും 10 പ്രവശ്യം സുറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുന്നത് പതിവാക്കിയാല്‍ സ്വര്‍ഗ്ഗത്തില്‍ വീടുകള്‍ നേടാമെന്ന് ഹദീസിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[caption id="attachment_433308" align="alignnone" width="620"] പ്രാര്‍ഥനാ നിര്‍ഭരമായ സദസ്സ്[/caption]


രണ്ടാം ദിനം പാതിരാവരെ നീണ്ടു നിന്ന പ്രഭാഷണത്തിന് ശേഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആത്മീയാനുഭൂതി പകര്‍ന്ന സമൂഹ പ്രാര്‍ഥനയോടെ ദ്വിദിന മതപ്രഭാഷണം സമാപിച്ചത്. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരുമായി നിരവധി വിശ്വാസികളാണ് പ്രഭാഷണത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കാനെത്തിയത്.

ചടങ്ങ് അന്‍സാര്‍ അന്‍വരി കൊല്ലം ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ മുണ്ടേരി അധ്യക്ഷത വഹിച്ചു. ശഹീര്‍ കാട്ടാബള്ളി, അശ്‌റഫ് അന്‍വരി, ഹംസ അന്‍വരിമോളൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് ഹനീന്‍ ഖിറാഅത്ത് നടത്തി. മദ്‌റസാ വിദ്യാര്‍ഥികളില്‍ നിന്നും സമസ്ത പൊതുപരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍ക്കുള്ള അവാര്‍ഡ് ദാനവും ഉപഹാര സമര്‍പ്പണവും നടന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ സാഗരം ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ബഹ്‌റൈന്‍ ചാപ്റ്റ രേഖാ സമര്‍പ്പണം സ്‌നേഹ സാഗരം കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഹാജി റിഫക്ക് നല്‍കി നൗഷാദ് ബാഖവി നിര്‍വഹിച്ചു. അബ്ദുറഹ്മാന്‍ മാടുല്‍ സ്വാഗതവും അമീര്‍ നന്തി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago