HOME
DETAILS
MAL
വലിഞ്ഞുകയറി വന്നവരാണ് റോഹിംഗ്യകള്‍, അല്ലാതെ അഭയാര്‍ഥികളല്ലെന്ന് യോഗി ആദിത്യനാഥ്
backup
September 29 2017 | 13:09 PM
ലക്നൗ: മ്യാന്മറില് വംശീയധിക്ഷേപത്തിനിരയായി ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ലെന്നും വലിഞ്ഞുകയറി വന്നവരെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവര്‍ക്ക് ഭീകരബന്ധമുണ്ടെന്നും ചിലര്‍ റോഹിംഗ്യകളുടെ അവസ്ഥയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നത് സങ്കടകരവും അപലപനീയവുമാണെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
റോഹിംഗ്യകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ലെന്നും അവര്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."