HOME
DETAILS
MAL
മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഫാരിഷിന് സ്വന്തം പവര്‍ബാങ്ക്
backup
September 30 2017 | 10:09 AM
പാലക്കാട്: ബാറ്ററി ഉപയോഗിച്ച് സ്വന്തമായി പവര്‍ബാങ്ക് നിര്‍മിച്ച് അഞ്ചാം ക്ലാസുകാരന് ശ്രദ്ധേയനാകുന്നു. മങ്കര ഓരാമ്പള്ളം വീട്ടില്‍ ദാവൂദ്-സിറാജ് ദമ്പതികളുടെ മകന് മുഹമ്മദ് ഫാരിഷെന്ന കൊച്ചു മിടുക്കനാണ് പുതിയ കണ്ടുപിടുത്തതിന്റെ പിന്നില്‍.
ചെറിയ കാര്‍ഡ്ബോഡ് പെട്ടി,15രൂപയുടെ എച്ച്.ഡബ്ള്യൂ ബാറ്ററി,കണ്ടക്ടര്‍,ചാര്‍ജര്‍,സ്വിച്ച് എന്നിവ ഉപയോഗിച്ചാണ് ഫാരിഷ് പവര്‍ബാങ്ക് നിര്‍മിച്ചത്. 150 രൂപയേ ഇതിന് ആകെ ചിലവി വരൂ. പവര്‍ ബാങ്ക് ഒരു തവണ ചാര്‍ജ് ചെയ്താല്‍ മണിക്കൂറുകളോളം ഉപയോഗിക്കാമെന്ന് ഫാരിഷ് പറയുന്നു.
മാത്രമല്ല ചാര്‍ജ് തീര്‍ന്നാല്‍ എച്ച്.ഡബ്ള്യൂ ബാറ്ററി മാത്രം ചാര്‍ജ് ചെയ്താല്‍ മതിയാകും. പത്തിരിപ്പാല ജി വി എച്ച് എസ് അഞ്ചാം തരം വിദ്യാര്‍ഥിയായ ഫാരിഷ് കൈകൊണ്ട് തിരിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന ഉപകരണത്തിന്റെ അണിയറയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."