എസ്.ബി.ടിയുടെ ചെക്ക് ബുക്കുകള്‍ ഇനി ഉപയോഗിക്കാനാവില്ല
തിരുവനന്തപുരം: എസ്.ബി.ടിയുടെ ഭാഗമായിരുന്ന ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പഴയ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കാനാവില്ല. എസ്.ബി.ഐയില്‍ ലയിക്കുന്നതിനു മുമ്പ് എസ്.ബി.ടി നല്‍കിയിരുന്ന ചെക്ക് ബുക്കുകള്‍ ഉപയോഗിക്കാനുള്ള സമയം ശനിയാഴ്ച അവസാനിച്ചതിനെത്തുടര്‍ന്നാണിത്.
ഒക്ടോബര്‍ ഒന്നുമുതല്‍ സ്റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകള്‍ ഒന്നും സ്വീകരിക്കില്ല. ഒക്ടോബര്‍ ഒന്നിനു ശേഷമുളള തിയതികളില്‍ മാറുന്നതിനായി എസ്.ബി.ടിയുടെ ചെക്കുകള്‍ കൈപ്പറ്റിയവര്‍ പുതിയ ചെക്കുകള്‍ മാറി വാങ്ങേണ്ടതാണ്.
ഇതുവരെ എസ്.ബി.ടിയുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് എല്ലാം പുതിയ ചെക്ക് ബുക്കുകള്‍ അയച്ചു കൊടുത്തിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. ലഭിക്കാത്തവര്‍ അതത് ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്കുകള്‍ വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.
പുതിയ ചെക്ക് ബുക്കുകള്‍ ആവശ്യമുള്ളവര്‍ക്ക് എ.ടി.എം കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ ആയും ചെക്ക് ബുക്കിന് അപേക്ഷിക്കാവുന്നതാണ്. എസ്.ബി.ടി നല്‍കിയ പാസ്ബുക്ക്, എ.ടി.എം/ ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുന്നതിന് തടസങ്ങളില്ല. ഒക്ടോബര്‍ ഒന്നുമുതല്‍ എസ്.ബി.ടി ശാഖകള്‍ക്ക് പുതിയ ഐ.എഫ്.എസ്.സി കോഡ് ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."