HOME
DETAILS
MAL
പ്രവൃത്തി ഏറ്റെടുക്കാത്ത കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കല്‍ പരിഗണനയില്‍
backup
September 30 2017 | 21:09 PM
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ എറ്റെടുക്കാതെ ബഹിഷ്കരിക്കുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി ജി. സുധാകരന്. വകുപ്പിലെ എന്‍ജിനീയര്‍മാരുടെ സമ്മേളനത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ സര്‍ക്കാര്‍ ചെയ്തതുപോലെ ബജറ്റില്‍ പണമില്ലാതെ പ്രവൃത്തികള്‍ ഏറ്റെടുക്കില്ല. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് വലിയ അളവില്‍ പണികള്‍ ഏറ്റെടുക്കുന്നുണ്ട്. ഇതിന് ആനുപാതികമായി എന്‍ജിനീയര്‍മാരുടെ തസ്തിക അനുവദിക്കേണ്ടണ്ടതുണ്ടണ്ട്.
പൊതുമരാമത്ത് എന്‍ജിനീയര്‍മാരുടെ സമ്മേളനം രാജ്യത്ത് കേരളത്തില്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. ഇതിനു നിയമത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതും പരിഗണനയിലാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."