മലയാളി യുവതിക്കുനേരെ കൂട്ടബലാത്സംഗം പിണറായി വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യാപാരാവശ്യങ്ങള്‍ക്കെത്തിയ മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് കത്തയച്ചു. സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അതിക്രമത്തെ അതിജീവിച്ച ഡല്‍ഹി നിവാസിയായ യുവതിക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 25ന് ഉച്ചയ്ക്കാണ് മലയാളി യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തത്. ബിക്കാനീറില്‍ രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ ഭൂമി സന്ദര്‍ശിച്ച ശേഷം മടങ്ങാനായി ഖാടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. കാറില്‍ വന്ന രണ്ടു പേര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും ക്ഷണം താന്‍ നിരസിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ഇരുവരും പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
കാറിനുള്ളില്‍ വച്ച് മാറിമാറി പീഡിപ്പിച്ചു. പിന്നീട് വേറെ ആറു പേരെ വിളിച്ചുവരുത്തി അവര്‍ക്കും തന്നെ കൈമാറി. അതിനുശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ സബ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതല്‍ പേര്‍ ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ അതേസ്ഥലത്ത് തന്നെ കൊണ്ടുവിടുകയായിരുന്നെന്ന് ജയ് നാരായണ്‍ വ്യാസ് കോളനി പൊലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."