യു.എസ് സഊദി എംബസി വക്താവായി ആദ്യ വനിത
റിയാദ്: അമേരിക്കയിലെ സഊദി എംബസി വക്താവായി വനിതയെ നിയമിച്ചു. ഇതാദ്യമായാണ് സഊദി സര്‍ക്കാരിലെ ഉന്നതതലങ്ങളില്‍ ഒരു വനിതയെ നിയമിക്കുന്നത്. ഫാത്വിമ ബാഈശന് ആണ് ഉന്നത പദവി അലങ്കരിക്കുന്ന സഊദി വനിതകളുടെ പട്ടികയിലേക്കു കടന്നത്. വാഷിങ്ടണ്ണിലെ സഊദി അംബാസിഡര്‍ ഖാലിദ് ബിന്‍ സല്മാന് രാജകുമാരനാണ് ഇവരെ എംബസി വക്താവാക്കി ഉത്തരവിട്ടത്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെയും വകുപ്പിന്റെയും ഔദ്യോഗിക വക്താവായി നിയമിക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് ഫാത്വിമ ബാഈശന് .
ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ഫൗണ്ടേണ്ടഷന്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇവര്‍. 2014 മുതല്‍ 2015 വരെയുള്ള കാലയളവില്‍ സഊദി സാമൂഹിക തൊഴില്‍ മന്ത്രാലയത്തിലെ സാമ്പത്തിക, ആസൂത്രണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2002ല്‍ അമേരിക്കയിലെ മസാച്യുസെറ്റ്സ് സര്‍വകലാശാലയില്‍നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദവും 2009ല്‍ ചിക്കാഗോ സര്‍വകലാശാലയില്‍നിന്ന് ഇസ്ലാമിക് ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലോകബാങ്ക്, ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക്, എമിറേറ്റ്സ് ഫൗണ്ടേണ്ടഷന്‍ ഫോര്‍ യൂത്ത് ഡെവലപ്മെന്റ് എന്നിവയ്ക്കു വേണ്ടണ്ടി സാമൂഹിക, സാമ്പത്തിക രംഗത്തെ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."