വേങ്ങര മാറ്റത്തിന്റെ സൂചികയാവും
ഒക്ടോബര്‍ പതിനൊന്നിന് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ സമകാലീന രാഷ്ട്രീയ പരിസ്ഥിതിയില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ പി. കെ കുഞ്ഞാലിക്കുട്ടിയുടെ അത്യുജ്ജ്വല വിജയം എങ്ങിനെയാണോ യു.ഡി.എഫിന് പുതിയ കരുത്തും ചൈതന്യവും പകര്‍ന്നത് അതില്‍ കൂടുതല്‍ തിളക്കം നല്‍കുന്നതായിരിക്കും വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്റെ വിജയമെന്ന് എനിക്കുറപ്പുണ്ടണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഫാസിസ്റ്റ് സര്‍ക്കാരിന്റെ ന്യൂനപക്ഷ ദലിത് വേട്ടക്കും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധതക്കും മുഖമടച്ചുള്ള അടിയായിരിക്കും വേങ്ങരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കുക.
കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ വറചട്ടിയിലേക്ക് തള്ളിയിരിക്കുകയാണ്. രാജ്യമെങ്ങും വര്‍ഗീയ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയും ന്യൂനപക്ഷങ്ങളും ദലിതരും വേട്ടയാടപ്പെടുമ്പോഴും അവരെ പ്രോത്സാഹിപ്പിക്കുകയും, അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന നികൃഷ്ട സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇരുപത്തിനാല് നിരപരാധികളായ മനുഷ്യരാണ് ബീഫിന്റെ പേരില്‍ അരും കൊല ചെയ്യപ്പെട്ടത്.
മാധ്യമ പ്രവര്‍ത്തകരും, സാംസ്‌കാരിക പ്രവര്‍ത്തകരും നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. രാജ്യമെങ്ങും ഭീതിയുടെയും ആശങ്കയുടെയും അന്തരീക്ഷം പരത്തിയാണ് മോദി ഭരണം മുന്നോട്ട് പോകുന്നത്. അഭയാര്‍ഥികളായി എത്തിയവരെ എന്നും സ്വീകരിച്ച് മാറോട് ചേര്‍ത്ത ചരിത്രമാണ് ഇന്ത്യക്കുള്ളത്. വംശീയ കലാപവും, കൂട്ടക്കൊലയും മൂലം നാടുവിടാന്‍ നിര്‍ബന്ധിതരായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമീപനം മനുഷ്യത്വം മരവിച്ച സര്‍ക്കാരാണിതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. രോഗങ്ങളാലും, പീഡനങ്ങളാലും വലയുന്ന ആ പാവം ജനസമൂഹത്തെ കടന്ന് കയറ്റക്കാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു കേന്ദ്രമന്ത്രിമാര്‍.
നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ സാമ്പത്തിക മേഖലയെ അവര്‍ മുച്ചൂടും മുടിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അവസാനം കേന്ദ്ര സര്‍ക്കാരിന് സമ്മതിക്കേണ്ടണ്ടി വന്നു. ചില ബി.ജെ.പി നേതാക്കള്‍ തന്നെ മോദി കൂട്ടുകെട്ടിന് എതിരേ പരസ്യമായി തിരിയുന്ന അവസ്ഥയുണ്ടണ്ടായി. ഒന്നും രണ്ടണ്ടും യു.പി.എ സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയ സാമ്പത്തിക ഭദ്രതയെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു നോട്ട് നിരോധനം എന്ന തുഗ്ലക്ക് പരിഷ്‌കാരത്തിലൂടെ മോദി ചെയ്തത്. കളളപ്പണം തടയാനെന്ന വ്യാജേന നടത്തിയ ആ സാമ്പത്തിക അട്ടിമറിക്ക് വലിയ വില കൊടുക്കേണ്ടണ്ടി വന്നത് ഇന്നാട്ടിലെ സാധാരണക്കാരാണ്. ജി.എസ് .ടി നടപ്പാക്കുന്നതില്‍ യാതൊരു അവധാനതയും കാണിക്കാതിരുന്നത് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമാക്കി. മോദി ഭരണത്തില്‍ രാജ്യം ഇന്ന് ഗതികെട്ട അവസ്ഥയിലാണ്.
ബി.ജെ.പി സംഘ്പരിവാര്‍ ശക്തികളുടെ വര്‍ഗീയ ഭ്രാന്തിനെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി താലോലിക്കുന്ന സമീപനമാണ് സി.പി.എമ്മും ഇടതു മുന്നണിയും കേരളത്തില്‍ സ്വീകരിക്കുന്നത്. സംഘ്പരിവാര്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ അതിനെതിരേ ചെറുവിരല്‍ പോലും അനക്കാന്‍ ഈ സര്‍ക്കാരിന് കഴിയുന്നില്ല. വിദ്വേഷ പ്രസംഗം നടത്തി വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്ന ഹിന്ദു ഐക്യ വേദി നേതാവ് ശശികലക്കെതിരേ യു.ഡി.എഫ് ശക്തമായി രംഗത്ത് വന്നപ്പോഴാണ് പേരിനെങ്കിലും ഒരു കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് എന്നോര്‍ക്കുക. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍ കണ്ടണ്ടാല്‍ മതിയെന്ന് പറഞ്ഞ പോലെ ബി.ജെ.പി വളര്‍ന്നാലും കുഴപ്പമില്ല യു.ഡി.എഫ് തകര്‍ന്നാല്‍ മതിയെന്ന മനസിലിരിപ്പാണ് സി.പി.എമ്മിനുള്ളത്. ആര്‍. എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ചട്ടവിരുദ്ധമായി ദേശീയ പതാകയുയര്‍ത്തിയ സംഭവത്തില്‍ അദ്ദേഹത്തിനെതിരേ നിയമനടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ മടിക്കുന്നതിന്റെ രഹസ്യവും ഇതാണ്. ഇപ്പോഴിതാ വീണ്ടണ്ടും അദ്ദേഹം കേരളത്തിന്റെ മതേതര മനഃസാക്ഷിക്ക് നേരെ വിഷം തുപ്പുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ തങ്ങളുടെ നേട്ടത്തിനായി എന്നും താലോലിച്ച ചരിത്രമാണ് കേരളത്തിലെ സി.പി.എമ്മിനുള്ളത്. സി.പി.എമ്മിന്റെ ആര്‍.എസ്.എസ് വിരുദ്ധത വെറും നാട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കേരളത്തെ നിശ്ചലമാക്കി നിര്‍ത്തിയിരിക്കുകയാണ് പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പോലും നന്നാക്കാന്‍ കഴിയാതെ ഗീര്‍വ്വാണ പ്രസംഗങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്ന വികസന വിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബോധ്യമായിക്കഴിഞ്ഞു. അനന്തമായ അവസരങ്ങളുടെ നാടായ കേരളത്തെ വികസനരാഹിത്യത്തില്‍ കെട്ടിയിടുക മാത്രമാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ചെയ്ത് പോരുന്നത്. ഭരണസ്തംഭനത്തോടൊപ്പം, ശരിയായ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പെ പരാജയപ്പെടുക കൂടി ചെയ്തപ്പോള്‍ കേരളം എല്ലാ രംഗത്തും സമ്പൂര്‍ണ്ണമായ നിശ്ചലാവസ്ഥയിലായി. ഈ വികസന മുരടിപ്പിനും, കെടുകാര്യസ്ഥതക്കും മലപ്പുറത്ത് നല്‍കിയ മറുപടി തന്നെ വേങ്ങരയിലും ജനങ്ങള്‍ നല്‍കും.
മന്ത്രി തോമസ് ചാണ്ടണ്ടിയുടെയും പി.വി അന്‍വര്‍ എം.എല്‍.എയുടെയും അനധികൃത ഭൂമി കൈയേറ്റങ്ങള്‍ക്ക് കുടപിടിക്കുകയും അവരെ പൂര്‍ണ്ണമായി സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തോമസ് ചാണ്ടണ്ടിയുടെ ഭൂമികൈയേറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന ഡി.ജി.പിക്ക് പ്രതിപക്ഷ നേതാവെന്ന നിലയില്‍ പരാതി നല്‍കിയിട്ടുണ്ടണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടണ്ടാകും.
ഘട്ടം ഘട്ടമായി മദ്യ ലഭ്യത കുറയ്ക്കുക എന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയം അട്ടിമറിച്ച് കൊണ്ടണ്ട് മദ്യമാഫിയക്ക് മുന്നില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങുകയായിരുന്നു ഇടതു സര്‍ക്കാര്‍. ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് അനുമതി നല്‍കി. വന്‍ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. മദ്യ ഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുളള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരം എടുത്ത് കളഞ്ഞു. ഒടുവില്‍ വിദ്യാലയങ്ങളില്‍ നിന്നും ആരാധനലായങ്ങളില്‍ നിന്നും മദ്യഷാപ്പുകളിലേക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററാക്കിക്കുറച്ചു. ദേശീയ സംസ്ഥാന പാതകളുടെ പദവി മാറ്റാന്‍ സര്‍ക്കാര്‍ തിരുമാനിച്ചതോടെ 280 ബാറുകളടക്കം 466 മദ്യഷാപ്പുകളാണ് ഈ സര്‍ക്കാര്‍ പുതുതായി തുറന്നത്. ഇതോടെ കേരളത്തില്‍ ഏറെക്കുറെ എല്ലാ ബാറുകളും തുറക്കുന്ന അവസ്ഥയുണ്ടണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാരില്‍ നിന്ന് കോടികള്‍ വാങ്ങിയതിന്റെ പ്രത്യുപകാരമായിരുന്നു അതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ചരിത്രത്തിലാദ്യമായി റേഷന്‍ മുടങ്ങുന്ന സാഹചര്യം സംസ്ഥാനത്തുണ്ടണ്ടായി. 16.5 ലക്ഷം മെട്രിക് ടണ്‍ അരി ലഭിക്കേണ്ടണ്ട സ്ഥാനത്ത് അത് ലഭിക്കുന്നില്ല. നമുക്ക് അനുവദിച്ച14.25 ലക്ഷം മെട്രിക് ടണ്‍ അരി എഫ്.സി .ഐ ഗോഡൗണുകളില്‍ നിന്നെടുത്ത് വിതരണം ചെയ്യാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. വാതില്‍ പടി വിതരണവും എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല.
സ്വാശ്രയമെഡിക്കല്‍ മേഖലയെ പൂര്‍ണ്ണമായും സ്വകാര്യമുതലാളിമാര്‍ക്ക് തീറെഴുതി വിദ്യാര്‍ഥികളെ വഴിയാധാരമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതോടൊപ്പം തന്നെ കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഭീതി ജനകമായ അവസ്ഥയാണ് സര്‍ക്കാര്‍ ഉണ്ടണ്ടാക്കിയത്. 600 ലധികം പേര്‍ പനിപിടിച്ച് മരിച്ചു. ഇതിനെല്ലാം കനത്ത തിരിച്ചടി നല്‍കാനുളള സുവര്‍ണ്ണാവസരമാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിലൂടെ കൈവന്നിരിക്കുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ ദിശാസൂചികയാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."