HOME
DETAILS
MAL
സി.ഡി പ്രകാശനം: വി. മുരളീധരന് വിട്ടുനിന്നു
backup
October 02 2017 | 01:10 AM
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചാരണ സി.ഡി പ്രകാശന ചടങ്ങില്‍നിന്ന് യാത്രയുടെ കണ്‍വീനറായ ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് വിട്ടുനിന്നു.
യാത്രയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം വി. മുരളീധരന് തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അദ്ദേഹം ഒറ്റക്കെത്തിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
ജനരക്ഷാ യാത്രയുടെ പൂര്‍ണ ചുമതലയുള്ളയാളെന്ന നിലയില്‍ പ്രകാശനച്ചടങ്ങില്‍ മുരളീധരന് പങ്കെടുക്കേണ്ടിയിരുന്നെങ്കിലും വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകളുടെ പേരിലാണെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."