HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രംഗത്തിറങ്ങണം: കോടിയേരി
backup
October 02 2017 | 01:10 AM
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനയ്ക്കുപുറമെയാണ് ഇപ്പോള്‍ പാചകവാതകത്തിനും അടിക്കടി വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സാധാരണക്കാരന്റെ അടുപ്പ് പുകയേണ്ടതില്ലെന്നാണ് വില വര്‍ധനയിലൂടെ കേന്ദ്രം പ്രഖ്യാപിക്കുന്നത്. എണ്ണക്കമ്പനികളെയും കോര്‍പറേറ്റ് സ്ഥാപനങ്ങളേയും സഹായിക്കാന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും നട്ടെല്ലൊടിക്കുന്ന വിലവര്‍ധനവിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."