ബി.ജെ.പി സര്‍ക്കാര്‍ കവര്‍ച്ചക്കാരന്റെ റോളില്‍: യൂത്ത് ലീഗ്
മലപ്പുറം: പെട്രോള്‍, ഡീസല്‍, പാചകവാതക വില അടിക്കടി വര്‍ധിപ്പിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ കവര്‍ച്ചക്കാരന്റെ റോളിലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോഴും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി സാധാരണക്കാരനെ കവര്‍ച്ച ചെയ്യുകയാണ് ബി.ജെ.പി സര്‍ക്കാര്‍. പാചകവാതകത്തിന് ഒറ്റയടിക്ക് 49 രൂപയാണ് വര്‍ധിപ്പിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
വേങ്ങര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു.
ഭാരവാഹികളായ എം.എ സമദ്, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."