HOME
DETAILS
MAL
മുജീബ് റഹ്മാനെ എന്‍.സി.പിയില്‍നിന്ന് പുറത്താക്കി
backup
October 02 2017 | 02:10 AM
കോഴിക്കോട്: എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെ എന്‍.സി.പിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. മന്ത്രി തോമസ് ചാണ്ടിയെ നിരന്തരം അവഹേളിച്ചതിനാണ് മുജീബ് റഹ്മാനെ പുറത്താക്കുന്നതെന്ന് എന്‍.സി.പി ദേശീയ സെക്രട്ടറി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ല. ചാനല്‍ ചര്‍ച്ചകളില്‍ മന്ത്രിയെ വിമര്‍ശിച്ച മറ്റുള്ളവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കുട്ടനാട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം. ആരോപണമുയര്‍ന്നതിനു പിന്നാലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട റവന്യൂ രേഖകള്‍ ആലപ്പുഴ നഗരസഭയില്‍നിന്ന് കാണാതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."