HOME
DETAILS
MAL
ഫാ. ടോമിനെ സ്വീകരിക്കാന്‍ ജനപ്രതിനിധികളെത്താത്തത് തെറ്റ്: ചെന്നിത്തല
backup
October 02 2017 | 02:10 AM
നെടുമ്പാശ്ശേരി: ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താതിരുന്നത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ വിമാനത്താവളത്തില്‍ എത്തേണ്ടതായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവം കാണിക്കേണ്ടതാണ്.
ടോം ഉഴുന്നാലില്‍ ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയെ പ്രതിനിധീകരിച്ച് അല്‍ഫോന്‍സ് കണ്ണന്താനം എത്തിയതും ബംഗളൂരുവിലെത്തിയപ്പോള്‍ കര്‍ണാടക മന്ത്രി ജോര്‍ജ് എത്തിയതും കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി തോമസും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."