ബി.ജെ.പിയുടെ നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങരുത്: വെള്ളാപ്പള്ളി
തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ അവസാനകാലത്ത് വച്ചുനീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങരുതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേങ്ങരയില്‍ ബി.ജെ.പിക്കുവേണ്ടി പോസ്റ്റര്‍ അടിച്ച കാശുപോലും ബി.ഡി.ജെ.എസിന് നഷ്ടമാകും. 5000 വോട്ടായിരിക്കും ബി.ജെ.പിക്ക് അവിടെ ലഭിക്കുക. എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ഡി.ജെ.എസിനുള്ള സ്ഥാനമാനങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അമിത്ഷാ ഉറപ്പുനല്‍കിയിരുന്നു. ഇതിനെതിരേയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പിക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ടുസ്ഥാനങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. അതിനിടെ, ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് അഞ്ചിലധികം സ്ഥാനങ്ങള്‍ നല്‍കുന്നതെന്തിനാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ ഉയരുന്നുണ്ട്.
വെള്ളാപ്പള്ളിയുടെ അഭിപ്രായം ബി.ഡി.ജെ.എസിന്റെ അഭിപ്രായമായി കാണേണ്ടതില്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."