ചന്ദനമോഷണം: അറസ്റ്റിലായത് അന്തര്‍ സംസ്ഥാന പ്രതികള്‍
അട്ടപ്പാടി: ചന്ദനം പരിപാലിച്ച് വരുന്ന ഗൂളിക്കടവ് വനപ്രദേശത്ത് നിന്നും 60 കിലോ ചന്ദനം വെട്ടിയ തമിഴ്‌നാട്ടിലെ തിരുവണ്ണമല സ്വദേശികളായ നാലു പേരെ അഗളി വനം വകുപ്പ് അധികാരികള്‍ അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് വ്യാഴ്ച അര്‍ധരാത്രിക്ക് വനപാലകര്‍ ഇവരെ പിടികൂടിയത്.
ഗൂളിക്കടവ് മലയടിവാരത്തില്‍ ധാരളം ചന്ദന മരങ്ങളുണ്ട്. ദിവസങ്ങളായി വെട്ടി ഒരുക്കിയതാണ് ഇവരില്‍ നിന്നും പിടികൂടിയ ചന്ദനം. തിരുവണ്ണമല സ്വദേശികള്‍ പലസ്ഥലങ്ങളിലും ചന്ദന മോഷണം നടത്തി വരുന്നവരാണ്.
തിരുവണ്ണമല സ്വദേശികളായ ദ്വൊര, ഏഴിമലൈ, ദേവന്‍, ശിവരാമന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ചന്ദനം മുറിക്കുന്നതിനിനുള്ള വാള്‍, കത്തികള്‍ പ്ലസ്റ്റിക്ക് ചാക്കുകള്‍ എന്നിവ കണ്ടെടുത്തു. മോഷ്ടിച്ച ചന്ദനം തിരുവണ്ണമലൈലിക്ക് കടത്താനാണന്ന് പ്രതികള്‍ പറയുന്നു.
പ്രദേശിക അറിവ് ലഭിക്കുന്നതിനായി അട്ടപ്പാടികാര്‍ ആരെങ്കിലും ഉള്‍പെട്ടിട്ടുണ്ടോ എന്ന് അന്വഷിച്ച് വരുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. മോഷ്ടക്കളെ ഓടിച്ചിട്ട് പിടിക്കുന്നതിന്നിടയില്‍ മോഷ്ടാക്കള്‍ അവരുടെ കൈവശമുണ്ടായിരുന്ന മഴു കൊണ്ട് വനം വകുപ്പുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും ജീവനകാര്‍ പറയുന്നു.
അന്വേഷണ സംഘത്തില്‍ അഗളി റെയ്ഞ്ച് ഓഫിസര്‍ സി. ഷെരീഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരയാ കെ.ആര്‍ അജയന്‍, വി.ആര്‍ പ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എ. രാമകൃഷ്ണന്‍, ബി.ആര്‍. രജ്ഞിത്ത്, പെരുമാള്‍, രാമന്‍, വാച്ചര്‍മാരായ ചെല്ലന്‍, സന്തോഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."