രാഹുലിന്റെ അമേഠി സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് ജില്ലാ ഭരണകൂടം
ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് അമേത്തി ജില്ലാ ഭരണകൂടം.
ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് അമേത്തി ലോക്സഭാംഗം കൂടിയായ രാഹുലിനോട് സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഈ മാസം നാല് മുതല്‍ ആറുവരെയാണ് മണ്ഡല സന്ദര്‍ശനത്തിന് രാഹുല്‍ തീരുമാനിച്ചത്. ജില്ല കലക്ടര്‍ യോഗേഷ് കുമാറാണ് രാഹുലിന്റെ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കത്ത് നല്‍കിയത്. അതേസമയം കത്തിനെതിരേ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതൃത്വം ശക്തമായി പ്രതിഷേധിച്ചു. രാഹുലിനെ അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് രാഷ്ട്രീയ തന്ത്രമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങ് ആരോപിച്ചു.
സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആസൂത്രിതമായ നീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏത് തരത്തിലുള്ള പ്രതിഷേധം ഉണ്ടായാലും രാഹുല്‍ അമേത്തി സന്ദര്‍ശിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."