ഹാര്‍ദിക് പട്ടേലും ജിഗ്നേഷും അല്‍പേഷും ജനവിധി തേടണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവെ ഹാര്‍ദിക് പട്ടേലിനെയും, ജിഗ്നേഷ് മേവാനിയേയും, അല്‍പേഷ് ഠാക്കൂറിനെയും വെല്ലുവിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വജയ് രൂപാണി. ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം മൂവരും തെളിയിക്കേണ്ടത് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.
ദലിത് നേതാവായ ജിഗ്നേഷ് മേവാനിയുടെയും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക്ക് പട്ടേലിന്റെയും സ്വാധീനം ഇത്തവണത്തെ നിയസഭ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനായിരുന്നു രൂപാണിയുടെ മറുപടി.
ഈ മൂന്ന് നേതാക്കളെയും വളര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് വിജയ് രൂപാണി ആരോപിച്ചു. ഇതുവരെ ഹാര്‍ദിക് ട്വിറ്ററില്‍ ബി.ജെ.പിയ്ക്ക് എതിരായ കാര്യങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് ഇതുവരെ ഒരു പ്രശ്നവും തോന്നാത്തതിന്റെ കാരണമെന്താണെന്നും വിജയ് രൂപാണി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."