HOME
DETAILS

റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ 2014ന് ശേഷമുണ്ടായതല്ലെന്ന് മന്ത്രി പിയൂഷ് ഗോയല്‍

  
backup
October 02 2017 | 03:10 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d


മുംബൈ: ഇന്ത്യന്‍ റെയില്‍വേയില്‍ പ്രശ്‌നങ്ങളെല്ലാമുണ്ടായത് 2014ല്‍ അധികാരത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമല്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേക്കെതിരേ കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയായി പ്രതികരിക്കുകയായിരുന്നു മന്ത്രി.
അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറുകയല്ല, എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ മാത്രം ഉണ്ടായതല്ല റെയില്‍വേയുടെ പ്രശ്‌നങ്ങള്‍. വര്‍ഷങ്ങളായി പലതരം പ്രശ്‌നങ്ങളാണ് റെയില്‍വേ അഭിമുഖീകരിക്കുന്നതെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ പലകോണുകളില്‍ നിന്ന് വിമര്‍ശിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രീയപരമായ വിമര്‍ശനങ്ങളെ അതേ രീതിയില്‍ തന്നെയാണ് നേരിടുക. എന്നാല്‍ പ്രശ്‌നങ്ങളില്‍ ഗുണപരമായ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും നല്‍കിയാല്‍ അത് പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ പ്രശ്‌നങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റെയില്‍വേ അറ്റകുറ്റപ്പണികള്‍ക്കായുള്ള 40 കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെയായിരിക്കും നവീകരണമെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago