സഊദിയില്‍ പീഡനത്തിനെതിരേ ശക്തമായ നിയമമൊരുക്കാന് നിര്‍ദേശം
റിയാദ്: സഊദിയില്‍ പീഡനത്തിനത്തിനെതിരേ ശക്തമായ നിയമമൊരുക്കാന് സല്മാന് രാജാവ് ഉത്തരവിട്ടു. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്കിയ പശ്ചാതലത്തിലാണ് ശക്തമായ പീഡന വിരുദ്ധ നിയമം നിര്‍മിക്കാന്‍ ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദിനോട് സല്മാന് രാജാവ് നിര്‍ദേശം നല്‍കിയത്. ഇതു പ്രകാരം ശല്യം ചെയ്യല്‍, ശാരീരിക മാനസിക പീഡനം തുടങ്ങിയവക്കെതിരേ കരട് നിയമം രണ്ടണ്ട് മാസത്തിനകം ആഭ്യന്തര മന്ത്രാലയം രാജാവിന് സമര്‍പ്പിക്കും.
ആഭ്യന്തര മത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും രാജാവിന് കരട് നിയമം സമര്‍പ്പിക്കുക. കരട് നിയമം ഉന്നതസഭയുടെയോ മന്ത്രിസഭയുടെയോ അംഗീകാരം ലഭിച്ചതിന് ശേഷമാകും പ്രാബല്യത്തില്‍ വരുക. വ്യക്തികള്‍ക്കും കുടുംബങ്ങള്ക്കുമെതിരേയുള്ള എല്ലാ വിധ പീഡനങ്ങളും ഇല്ലാതാക്കുകയാണ് പുതിയ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷയും ഇതില്‍ ഉള്‍പ്പെടുത്തും. പുതിയ നിയമനിര്‍മാണത്തിലൂടെ സമൂഹത്തിന്റെ കെട്ടുറപ്പാണ് സഊദി ഭരണകൂടം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."