എന്ജിന് തകരാര്‍; എയര്‍ ഫ്രാന്‍സ് വിമാനം തിരിച്ചിറക്കി
പാരിസ്: എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് പാരിസില്‍ നിന്ന് ലോസ് ആഞ്ചല്‍സിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. അത്ലാന്റിക്കിന് മുകളിലൂടെ പോകവേയാണ് എന്ജിന് തകരാറിലായത്. തുടര്‍ന്ന് കാനഡയിലാണ് വിമാനം തിരിച്ചിറക്കിയത്.
ഡബിള്‍ ഡക്ക് എയര്‍ ബസ് എ380 വിമാനത്തിന്റെ നാലു എന്‍ജിനുകളിലൊന്നിലാണ് തകരാറുണ്ടായതെന്ന് എയര്‍ ഫ്രാന്‍സ് അധികൃതര്‍ അറിയിച്ചു. അപകടം നടക്കുമ്പോള്‍ വിമാനം 37,000 അടി ഉയരത്തിലായിരുന്നു.
അതേസമയം യാത്രക്കാര്‍ സുരക്ഷിതമായി ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. പൈലറ്റുമാരുടെയും വിമാനത്തിലെ മറ്റു ജീവനക്കാരുടെ ഇടപെടല്‍ സംഭവത്തില്‍ നിര്‍ണായകമായി.
ചാള്‍സ് ഡി ഗ്വാലെ വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച്ചയാണ് വിമാനം പറന്നുയര്‍ന്നത്. 520പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇതില്‍ 496 യാത്രക്കാരും ശേഷിക്കുന്നവര്‍ വിമാനത്തിലെ ജീവനക്കാരുമാണ്. യാത്രക്കാരെ അമേരിക്കയിലെത്തിക്കുന്നതിന് ആവശ്യമായ സഹായം എയര്‍ ഫ്രാന്‍സ് നല്‍കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."