HOME
DETAILS
MAL
വിമാന ഇന്ധന വില വര്‍ധിപ്പിച്ചു
backup
October 02 2017 | 22:10 PM
ന്യൂഡല്‍ഹി: വിമാന ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ആറു ശതമാനം വര്‍ധനയാണ് ഏവിയേഷന്‍ ടര്‍ബെന്‍ ഫ്യൂവലിന് നിശ്ചയിച്ചത്. ഓഗസ്റ്റിനു ശേഷം മൂന്നാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.
ഗ്യാസ് സിലിണ്ടര്‍ വില വര്‍ധനയ്ക്കു പിന്നാലെയാണ് വിമാന ഇന്ധനവിലയിലും മോദിസര്‍ക്കാരിന്റെ പരിഷ്കരണം. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ നേരത്തെ കിലോ ലിറ്ററിന് 50,020 രൂപയായിരുന്ന ഇന്ധനവില പുതുക്കി 53,045 രൂപയാക്കി. സെപ്റ്റംബറില്‍ നാലു ശതമാനം വിലവര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ആറു ശതമാനത്തിന്റെ വര്‍ധന വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."