കശ്മിരില്‍ പാക് സൈന്യത്തിന്റെ ആക്രമണം; മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മിരിലെ പൂഞ്ച് ജില്ലയില്‍ ഇന്നലെ രാവിലെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദിഗ്്വാര് സ്വദേശിനിയായ ജാസ്മിന് അക്തര്‍(15), ആറും പത്തും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30ഓടെ അതിര്‍ത്തിയിലെ കെര്‍ണി, ദിഗ്്വാര് സെക്ടറുകളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തിനെതിരേ ഇന്ത്യ ശക്തമായ തിരിച്ചടിച്ചതായി സൈനിക വക്താവ് അറിയിച്ചു.
പ്രകോപനമില്ലാതെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി പാക് സൈന്യം ആക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു.
ഏതാനും മാസങ്ങളായി പാകിസ്താന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. കഴിഞ്ഞ മാസം പാക് ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.
പൂഞ്ച്, ഭിംഭര്‍ ഗാലി, ബാലാകോട്ട് സെക്ടറുകള്ക്കുനേരെയാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടാകുന്നതെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."