സായിറാം ഭട്ടിന് പത്മശ്രീക്ക് ശുപാര്‍ശ
കാസര്‍കോട്: നിര്‍ധനര്‍ക്ക് സ്വന്തം ചിലവില്‍ വീടും കുടിവെള്ള പദ്ധതികളും നിര്‍മിച്ച് നല്‍കിയതിലൂടെ ശ്രദ്ധേയനായ ജീവകാരുണ്യ പ്രവര്ത്തകന് സായിറാം ഭട്ടിന് പത്മശ്രീക്ക് ശുപാര്‍ശ.
കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ സംസ്ഥാനം ശുപാര്‍ശ ചെയ്തതായി മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.
ലോക പാര്‍പ്പിട ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
1995 മുതല്‍ ഇതേവരെ 250 ലേറെ വീടുകളാണ് നിര്‍ധനര്‍ക്ക് വേണ്ടി ബേള കിളിംഗാറിലെ സായിറാം ഭട്ട് നിര്‍മിച്ച് നല്‍കിയത്. 12 ഓളം കുടുംബങ്ങള്‍ക്കായി കുടിവെള്ള പദ്ധതിയും നിര്‍മിച്ച് നല്കി.
ഉപജീവന മാര്‍ഗമായി ഓട്ടോറിക്ഷകള്‍, തയ്യല്‍ മെഷിനുകള്‍, രോഗികള്‍ക്കായി ചികിത്സാ ക്യാംപുകള്‍, മരുന്ന് വിതരണം എന്നിവ സ്വന്തം വരുമാനത്തല് നിന്നുള്ള പണം കൊണ്ട് മാത്രം അദ്ദേഹം നടത്തി വരുന്നു. സായിറാം ഭട്ട് മുന്‍കൈയെടുത്ത് രണ്ടുതവണ സമൂഹ വിവാഹവും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."