HOME
DETAILS

ബഹിരാകാശം

  
backup
October 04 2017 | 01:10 AM

vidyaprabhaatham-04-10-17-spm

നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന പദമാണ് ബഹിരാകാശം. എവിടെയാണ് ബഹിരാകാശം? ഭൂമിയും ഉപഗ്രഹമായ ചന്ദ്രനുമിടയിലുള്ള സ്ഥലം പോലെ ഗോളങ്ങള്‍ക്കിടയിലുള്ള ശൂന്യപ്രദേശമാണ് ബഹിരാകാശം. ഹൈഡ്രജന്‍ ഹീലിയം സംയുക്തങ്ങളുടെ പ്ലാസ്മ,വൈദ്യുത കാന്തിക മണ്ഡലങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ടണ്ട്. 2.7 കെല്‍വിനാണ് താപനില. ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും ഘര്‍ഷണമില്ലാതെ ബഹിരാകാശത്തു കൂടി സഞ്ചരിക്കാന്‍ സാധിക്കും. ബഹിരാകാശത്തെത്തിയ ആദ്യത്തെ മനുഷ്യനാണ് റഷ്യക്കാരനായ യൂറി ഗഗാറിന്‍.

ഗ്യാലക്‌സികള്‍

പതിനായിരം കോടിയിലേറെ ഗ്യാലക്‌സികള്‍ ദൃശ്യ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്ക്. നക്ഷത്രങ്ങള്‍, നക്ഷത്രാവശിഷ്ടങ്ങള്‍,തമോദ്രവ്യങ്ങള്‍ എന്നിവയടങ്ങിയ വലിയൊരു വ്യൂഹമാണ് ഗ്യാലക്‌സികള്‍. ചില ഗ്യാലക്‌സികള്‍ ഒരുകോടിയോളം നക്ഷത്രങ്ങളെ വഹിക്കുമ്പോള്‍ മറ്റു ചിലത് ലക്ഷം കോടി നക്ഷത്രങ്ങളെ അടക്കി ഭരിക്കുന്നു. ഭൂമിയും മറ്റു ഗ്രഹങ്ങളും ക്ഷീരപഥം അഥവാ ആകാശ ഗംഗ എന്ന ഗ്യാലക്‌സിയിലാണ് സ്ഥിതി ചെയ്യുന്നത്.

കാര്‍മന്‍ ലൈന്‍

സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം നൂറ് കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സാങ്കല്‍പ്പിക അതിര്‍ത്തിയാണ് കാര്‍മന്‍ ലൈന്‍. സമുദ്ര നിരപ്പില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലമാണ് ട്രോപോസ്ഫിയര്‍, അമ്പത് കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലം സ്ട്രാറ്റോസ്ഫിയറാണ്. 85 കിലോ മീറ്റര്‍ പരിധിയില്‍പ്പെട്ട സ്ഥലമാണ് മെസോസ്ഫിയര്‍, 690 കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലം തെര്‍മോസ്ഫിയര്‍, പത്തായിരം കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലം എക്‌സോസ്ഫിയര്‍ എന്നിങ്ങനെ അന്തരീക്ഷത്തെ തരം തിരിച്ചിട്ടുണ്ടണ്ട്. ഇതില്‍ തെര്‍മോസ്ഫിയറില്‍പ്പെട്ട ഭാഗമാണ് കാര്‍മന്‍ രേഖ. ബഹിരാകാശ കരാറുകളില്‍ ഈ അതിര്‍ത്തി പരിഗണിക്കാറുണ്ടണ്ട്. വേള്‍ഡ് എയര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ ഈ അതിര്‍ത്തി അംഗീകരിച്ചിട്ടുണ്ടണ്ട്.

ഇന്ത്യ കോരിത്തരിച്ച നിമിഷം

രാകേഷ് ശര്‍മയാണ് ബഹിരാകാശത്തെത്തിയ ആദ്യത്തെ സഞ്ചാരി.1984 ഏപ്രില്‍ രണ്ടണ്ടിനാണ് റഷ്യന്‍ നിര്‍മിത വിമാനത്തില്‍ അദ്ദേഹം ബഹിരാകാശത്തേക്ക് പോയത്. ലോകത്തിലെ 138 ാം ഗഗന ചാരിയാണ് ശര്‍മ. രാകേഷ് ശര്‍മ ആദ്യമായി ബഹിരാകാശത്തെത്തിയപ്പോള്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി അവിടെ നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെയുണ്ടെണ്ടന്ന് ചോദിക്കുകയുണ്ടണ്ടായി. അല്ലാമാ ഇഖ്ബാലിന്റെ കവിതാ ശകലമായ സാരെ ജഹാംസെ അച്ഛാ (സര്‍വ ലോകങ്ങളില്‍ വച്ച് ഏറ്റവും നല്ലത് )എന്ന വരികളാണ് രാകേഷ് ശര്‍മ നല്‍കിയ മറുപടി. ടെലിവിഷനില്‍ ഈ സംഭാഷണ രംഗം സംപ്രേക്ഷണം ചെയ്തപ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും എഴുന്നേറ്റ് നിന്നാണ് കരഘോഷം മുഴക്കിയത്.

വാല്‍ നക്ഷത്രം

കിലോ മീറ്റര്‍ മാത്രം വ്യാപ്തിയുള്ള സൗരയൂഥത്തിലെ പദാര്‍ഥമാണ് ധൂമ കേതു. മഞ്ഞും പാറക്കഷ്ണങ്ങളുമാണ് ഇതിലുണ്ടണ്ടാവുക. സൗരയൂഥത്തിലേക്ക് കടക്കുമ്പോഴുള്ള സൂര്യന്റെ സാമീപ്യത്താല്‍ മഞ്ഞ് ബാഷ്പീകരിച്ച് തെറിച്ചുപോകുന്നതാണ് വാലായി തോന്നുന്നത്. സൗരയൂഥത്തിന് പുറത്തുള്ള ഊര്‍ട്ട് മേഘങ്ങളില്‍ നിന്ന് രൂപം കൊള്ളുന്നവയാണിവ. സൂര്യനില്‍ നിന്ന് ഏകദേശം പതിനായിരം അസ്‌ട്രോണമിക്കല്‍ ദൂരത്തായാണ് ഊര്‍ട്ട് മേഘങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നാണ് നിഗമനം. സൗരയൂഥത്തിന്റെ അതിര്‍ത്തിയാണിവിടം. ജലം അമോണിയ മീഥേന്‍ എന്നിവഘനീഭവിച്ചാണ് ഇവിടെയുള്ള പല വസ്തുക്കളും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ജാന്‍ ഹെന്‍ട്രിക് ഊര്‍ട്ട് എന്ന ജ്യോതി ശാസ്ത്രജ്ഞനാണ് ഈ കണ്ടെണ്ടത്തല്‍ ആദ്യം അവതരിപ്പിച്ചത്. ഇവിടെ നിന്നുവരുന്ന എഴുപത് ശതമാനം ഐസും ബാക്കി പാറക്കഷ്ണങ്ങളും അടങ്ങിയ ഹിമഗോളങ്ങള്‍ സൂര്യനെ വലം വെക്കുന്നതിനിടയില്‍ വഴിതെറ്റി സൗരയൂഥത്തിലേക്ക് കടക്കുന്നവയാണ്. ഇവ വാല്‍ നക്ഷത്രം വാന നിരീക്ഷകര്‍ക്കൊരു വിസ്മയമാണ്.


സ്‌പേസ് സ്യൂട്ട്

ബഹിരാകാശ സഞ്ചാരികള്‍ ഉപയോഗിക്കുന്ന പ്രതിരോധവസ്ത്രമാണ് സ്‌പേസ് സ്യൂട്ട്. ഇന്‍ട്രാ വെഹിക്കുലര്‍ ആക്റ്റിവിറ്റി, എക്‌സ്ട്രാ വെഹിക്കുലര്‍ ആക്റ്റിവിറ്റി, ഇന്‍ട്രാ എക്‌സ്ട്രാ വെഹിക്കുലര്‍ ആക്റ്റിവിറ്റി തുടങ്ങിയ മൂന്ന് തരത്തിലുള്ള സ്‌പേസ് സ്യൂട്ടുകള്‍ സഞ്ചാരികള്‍ ഉപയോഗിക്കാറുണ്ടണ്ട്. ഹാര്‍ഡ് ഷെല്ലുകളും ഫാബ്രിക് പാര്‍ട്ടുകളുമടങ്ങിയ'എക്‌സ്ട്രാ വെഹിക്യുലാര്‍ മൊബൈലിറ്റി യൂനിറ്റ്'എന്നാണ് ഇന്ന് ഉപയോഗിക്കുന്ന ഹൈബ്രിഡ് സ്യൂട്ടുകള്‍ക്ക് പേര്. 1950കളില്‍ ആണ് ഇവ രംഗപ്രവേശനം ചെയ്യുന്നത്. ഇന്നത്തെ സ്‌പേസ് സ്യൂട്ടുകള്‍ക്ക് ഒരു കോടിയിലേറെ രൂപ ചെലവ് വരുന്നുണ്ടണ്ട്. ഓക്‌സിജനെ സ്വീകരിക്കുന്നതിനും കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ നീക്കം ചെയ്യുന്നതിനും സ്യൂട്ടില്‍ സൗകര്യമുണ്ടണ്ടാകും.

ബഹിരാകാശക്കരാര്‍

1957 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ സോവിയറ്റ് യൂനിയനും അമേരിക്കയും വിവിധതരത്തിലുള്ള ഉപഗ്രഹവാഹനങ്ങള്‍ നിരന്തരം പരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ബഹിരാകാശ ദൗത്യങ്ങള്‍ ഒരു യുദ്ധം തന്നെയായി മാറി. ഇതിന് അവസാനമുണ്ടണ്ടാക്കാനാണ് 1967ല്‍ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ബഹിരാകാശക്കരാര്‍ കൊണ്ടണ്ടുവന്നത്. ഒക്ടോബര്‍ പത്തിന് ഒപ്പുവച്ച ഈ കരാര്‍ പ്രകാരം ബഹിരാകാശം സമാധാന ശ്രമങ്ങള്‍ക്കു വേണ്ടണ്ടി മാത്രമേ ഉപയോഗിക്കാവൂ. ആണവായുധങ്ങള്‍ ബഹിരാകാശത്ത് വിക്ഷേപിക്കാന്‍ പാടില്ല.

പ്രപഞ്ചത്തിന്റെ ഉദയം

ബിഗ് ബാംഗ് തിയറി പ്രകാരം ഇന്ന് കാണുന്ന പ്രപഞ്ചം ഏകദേശം 13.8 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രൂപപ്പെട്ടത്. ഉന്നതതാപനിലയിലുള്ള ആദിമ പ്രപഞ്ച രൂപം പിന്നീട് അതിവേഗം വികസിക്കാന്‍ തുടങ്ങി. മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രപഞ്ചം തണുത്തുറയാന്‍ തുടങ്ങിയത്. ഇതോടെ പ്രോട്ടോണുകളും ഇലക്ട്രോണുകളും ചേര്‍ന്ന് ഹൈഡ്രജന്‍ രൂപപ്പെട്ടു. പിന്നീട് ദ്രവ്യവും ഊര്‍ജവും വേര്‍പ്പെട്ടു. ഈ കാലത്താണ് ദ്രവ്യം ഗുരുത്വാകര്‍ഷണ ബലത്താല്‍ താരകങ്ങളും താരാപഥങ്ങളും പ്രപഞ്ച ഗോളങ്ങളായി മാറിയത്. പിന്നീട് ശേഷിച്ചതാണ് ഇന്നത്തെ ബഹിരാകാശം. പ്രപഞ്ചത്തിന്റെ സാന്ദ്രത ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍,ബ്ലാക്ക് ഹോള്‍ എന്നിവിടങ്ങളില്‍ വളരെ കൂടുതലും ചില ഭാഗങ്ങളില്‍ ശൂന്യതയും വന്നു.


ഉല്‍ക്കകള്‍
ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന ലോഹമോ അല്ലാത്തതോ ആയ ശിലാശകലങ്ങളാണിവ. ധൂമകേതുക്കള്‍. ഛിന്നഗ്രഹങ്ങള്‍, എന്നിവയില്‍ നിന്നാണ് പ്രധാനമായും ഇവയുടെ വരവ്. സെക്കന്‍ഡില്‍ 42 മീറ്റര്‍ വേഗതയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമെങ്കിലും അന്തരീക്ഷവുമായി ചേര്‍ന്നുള്ള ഉരസലില്‍ കത്തിപ്പോകാറുണ്ടണ്ട്. ഒരു വര്‍ഷം പതിനായിരം ടണ്ണിലേറെ ഉല്‍ക്കകള്‍ ഇങ്ങനെ കടന്നു വരാറുണ്ടണ്ട്.

ഐ.എസ്.ആര്‍.ഒ

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്നാണ് പൂര്‍ണരൂപം. ഇസ്രോ എന്നും ഐ.എസ്.ആര്‍.ഒ എന്നും വിളിക്കുന്നു.1969 ആഗസ്റ്റ് 15ന് നിലവില്‍ വന്നു. ബംഗ്ലൂരുവിലാണ് ഇസ്രോയുടെ കേന്ദ്രം.

നക്ഷത്രമെണ്ണാം

രാത്രിയായാല്‍ മാനത്ത് പൂത്ത് നില്‍ക്കുന്ന താരകങ്ങളെ കാണാറില്ലേ. എപ്പോഴെങ്കിലും അവയെ എണ്ണാന്‍ ശ്രമിച്ചിട്ടുണ്ടേണ്ടാ? എത്ര മാത്രം നക്ഷത്രങ്ങളാണ് ആകാശച്ചെരുവില്‍. അവ അത്രയും അടുത്തൊന്നുമല്ല. ഒരു നക്ഷത്രത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള ദൂരം തന്നെ നൂറോളം പ്രകാശ വര്‍ഷം കാണും. ഒരു സെക്കന്‍ഡില്‍ പ്രകാശത്തിന് മൂന്ന് ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. കൃത്യമായി പറഞ്ഞാല്‍ സെക്കന്‍ഡില്‍ 299 792 കിലോമീറ്റര്‍. ഈ പ്രകാശം ഒരു വര്‍ഷം കൊണ്ടണ്ട് സഞ്ചരിച്ചാലോ?ചിന്തിക്കാന്‍ വയ്യ അല്ലേ. അത്രയും പ്രകാശ വര്‍ഷങ്ങളുടെ നൂറിരട്ടി. ആ ദൂരം കാണും ഒരു നക്ഷത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക്.

  • ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പൂവ് : സീനിയ
  • ആദ്യത്തെ വളര്‍ത്തു മൃഗം : ലെയ്ക്ക എന്ന നായ


നക്ഷത്രങ്ങളിലേക്കുള്ള ദൂരം

നക്ഷത്രങ്ങളെത്ര ദൂരയാണെന്ന് മനസിലാക്കാന്‍ ഒരെളുപ്പവഴിയുണ്ടണ്ട്. അവയുടെ നിറം നോക്കിയാല്‍ മതി. തരംഗ ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ ചുവപ്പിനാണെന്നറിയാമല്ലോ. ഒരു നക്ഷത്രം ചുവപ്പ് നിറത്തിലാണെങ്കില്‍ അത് ഒരുപാട് അകലെയാണെന്ന് മനസിലാക്കണം. നീലയാണെങ്കിലോ വളരെ അടുത്തായിരിക്കും. പ്രകാശം നോക്കി അവയിലടങ്ങിയിരിക്കുന്ന മൂലകങ്ങളേയും തിരിച്ചറിയാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ബിഗ് ബാങ് തിയറിയും
സ്ഥിരസ്ഥിതി സിദ്ധാന്തവും

പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്ന ശാസ്ത്ര സിദ്ധാന്തമാണ് ബിഗ് ബാങ് തിയറി. 1920 കളില്‍ ബെല്‍ജിയന്‍ ശാസ്ത്രജ്ഞനായ ഷോര്‍ഷ് ലിമൈത്ര് പ്രപഞ്ചം വികസിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ശാസ്ത്രലോകത്തെ പലരും ആ കാര്യം ഒരു കെട്ടു കഥയായാണ് കണ്ടണ്ടത്. ഇതിനെ കളിയാക്കി ഫ്രെഡ് ഹോയ്ല്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ 1949 ല്‍ ബി.ബി.സി പ്രോഗ്രാമില്‍ ബിഗ് ബാങ് എന്ന പദം ഉപയോഗിച്ചു. ഈ പദത്തിന്റെ അര്‍ഥം 'മഹാസ്‌ഫോടനം'എന്നാണ്. അതായത് മഹത്തായൊരു പൊട്ടിത്തെറിയിലൂടെയാണ് പ്രപഞ്ചം രൂപപ്പെട്ടതെന്നാണ് ഈ സിദ്ധാന്തം പറയുന്നത്.
പ്രപഞ്ചം അനുദിനം വികസിക്കുന്നില്ലെന്നും എക്കാലത്തും ഇതുപോലെയായിരുന്നെന്നുമാണ് സ്ഥിരസ്ഥിതി സിദ്ധാന്തം. ആദ്യകാലത്ത് ഈ തിയറിയെ അനുകൂലിച്ചവര്‍ ധാരാളമുണ്ടണ്ടായിരുന്നു. എന്നാല്‍ അറുപതുകളുടെ ഒടുവില്‍ മൈക്രോവേവ് കിരണങ്ങളുടെ കണ്ടണ്ടുപിടുത്തത്തോടെ അവയുടെ ഉത്ഭവം വിശദീകരിക്കുന്നതില്‍ ഈ തിയറി പരാജയപ്പെട്ടു. ഇതോടെ പലരും ഈ വിശ്വാസത്തില്‍ നിന്ന് പിന്‍വാങ്ങി. ക്വാസാറുകളുടെ രംഗപ്രവേശനം ഈ തിയറിക്ക് പൂര്‍ണപരാജയം സമ്മാനിച്ചു.

റെഡ് ഷിഫ്റ്റുകള്‍

സ്രോതസ്സിനോ നിരീക്ഷകനോ അല്ലെങ്കില്‍ ഇവ രണ്ടണ്ടിനുമോ സംഭവിക്കുന്ന ആപേക്ഷിക ചലനം മൂലം നിരീക്ഷിത തരംഗത്തിന്റെ ആവൃത്തിയില്‍ സംഭവിക്കുന്ന മാറ്റമാണ് ഡോപ്ലര്‍ പ്രഭാവം. ശബ്ദ പ്രകാശ തരംഗങ്ങളുടെ കാര്യത്തില്‍ വിശദീകരിക്കാവുന്ന ഈ പ്രഭാവത്തെ അടിസ്ഥാനമാക്കി റെഡ് ഷിഫ്റ്റുകള്‍ വിശദീകരിക്കാം.

ഹബിള്‍ നിയമം

എഡ് വിന്‍ ഹബിള്‍, മില്‍ട്ടണ്‍ ഹുമാസ് എന്നീ അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഈ നിയമത്തിന്റെ ശില്‍പ്പികള്‍. പ്രപഞ്ചം വികസിക്കുന്നുവെന്ന ബിംഗ് ബാങ് തിയറിക്ക് സ്ഥിരീകരണം നല്‍കുന്ന പ്രബല നിയമം കൂടിയാണിത്. അതിവിദൂര ഗാലക്‌സികളില്‍ നിന്ന് പ്രവഹിക്കുന്ന റെഡ് ഷിഫ്റ്റുകള്‍ ആ ഗാലക്‌സികളിലേക്കുള്ള ദൂരത്തിന് തുല്യമാണെന്ന് ഈ തിയറി പറയുന്നു. ഈ നിയമത്തിന്റെ ആനുപാതിക സ്ഥിരാങ്കമായ ഹബിള്‍ സ്ഥിരാങ്കത്തിന്റെ മൂല്യമുപയോഗിച്ചാണ് പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago