HOME
DETAILS
MAL
ആക്ട്സ് ഗുരുവായൂര്‍ അര്‍ദ്ധവാര്‍ഷിക സമ്മേളനം
backup
August 12 2016 | 21:08 PM
ഗുരുവായൂര്‍: ആക്ട്സ് ഗുരുവായൂര്‍ അര്‍ദ്ധവാര്‍ഷിക സമ്മേളനം ഓഗസ്റ്റ് 15ന് വൈകീട്ട് 3.30ന് ആക്ട്സ് ഓഫിസ് പരിസരത്ത് ചേരും.
പാറന്നൂര്‍ ചിറയില്‍ ഒഴുക്കില്‍പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയ ആക്ട്സ് വളണ്ടിയര്‍ സാലിഹിനേയും മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് ലഭിച്ച ആക്ട്സ് വൈസ് പ്രസിഡന്റ് ടി.എ വാമനനേയും അനുമോദിക്കും.
ആക്ട്സ് അംഗങ്ങളുടെ ജൈവപച്ചക്കറി പരിപാലനമത്സരത്തിലെ വിജയികളേയും അന്ന് പ്രഖ്യാപിക്കും.
നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി, അസി. പൊലിസ് കമ്മിഷണര്‍ ടി.എ ശിവദാസ്, ഫയര്‍ ആന്റ് റസ്ക്യൂ ഓഫിസര്‍ ആര്.പ്രദീപ്, ആക്ട്സ് ജില്ലാ സെക്രട്ടറി ജിസണ് ചൂണ്ടല്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സെക്രട്ടറി പി.ഐ സൈമണ്‍ മാസ്റ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."