HOME
DETAILS
MAL
കുമ്മനത്തിന്റെ യാത്ര വിലാപയാത്രയായി മാറി: ചെന്നിത്തല
backup
October 05 2017 | 21:10 PM
തൃശൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നടത്തുന്ന യാത്ര വിലാപയാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫ്യൂസ് പോയെന്ന് ബോധ്യപ്പെട്ടതോടെയാണ് അമിത്ഷാ യാത്ര മതിയാക്കി തിരിച്ചുപോയതെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുമ്മനത്തിന്റെ യാത്ര ആരും ശ്രദ്ധിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ യാത്രയില്‍ പങ്കെടുപ്പിക്കുന്നത്.
പെട്രോളിയം ഉല്പന്നങ്ങള്ക്കുള്ള നികുതി പിന്‍വലിക്കില്ലെന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്.
പലരും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹര്‍ത്താല്‍ തിയതി മാറ്റിവച്ചതെന്നും ചെന്നിത്തല പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."