റെയില്‍വേ കരാര്‍: ലാലുപ്രസാദ് സി.ബി.ഐ കോടതിയില്‍ ഹാജരായി
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രിയായിരിക്കെയുണ്ടായ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് സി.ബി.ഐ മുമ്പാകെ ഹാജരായി. മകളും ലോക്സഭാംഗവുമായ മിസാ ഭാരതിക്കൊപ്പം ഇന്നലെ രാവിലെ 10.45ഓടെയാണ് ഡല്‍ഹി ലോധി റോഡിലുള്ള സി.ബി.ഐ ആസ്ഥാനത്ത് ലാലു എത്തിയത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ലാലുവിന്റെ മകന് തേജസ്വി യാദവ് ഇന്ന് സി.ബി.ഐ മുന്‍പാകെ ഹാജരാവുമെന്ന് അറിയിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) നേരത്തെ മിസാ ഭാരതിയെ ചോദ്യംചെയ്തിരുന്നു.
ലാലുവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ റാബ്റി ദേവി, പി.കെ ഗോയല്‍, ഐ.ആര്.സി.ടി.സി മുന്‍ എം.ഡി സരളാ ഗുപ്ത എന്നിവരും കേസില്‍ പ്രതികളാണ്. ആര്.ജെ.ഡി എം.പിയും ലാലുവിന്റെ സുഹൃത്തുമായ പ്രേം ഗുപ്തയുടെ ഭാര്യയാണ് സരളാ ഗുപ്ത. 2006ല്‍ മന്മോഹന് സിങ് മന്ത്രിസഭയില്‍ ലാലു പ്രസാദ് റെയില്‍വേ മന്ത്രി ആയിരിക്കെ റാഞ്ചിയിലെയും പുരിയിലെയും ബി.എന്‍.ആര് ഹോട്ടലുകളുടെ വികസനത്തിനും സംരക്ഷണത്തിനുമായി വിളിച്ച ടെണ്ടറില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ലാലു സി.ബി.ഐ മുമ്പാകെ മൊഴിനല്‍കാന്‍ എത്തിയത്. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കരാര്‍ നല്‍കിയതിനു പകരമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നും പിന്നീട് ഇതു റാബ്റി ദേവിയുടെയും മകന് തേജസ്വിയാദവിന്റെയും പേരിലേക്ക് മാറ്റിയെന്നും സി.ബി.ഐ ആരോപിക്കുന്നു.
റെയില്‍വേയുടെ കീഴിലായിരുന്ന ബി.എന്‍.ആര് ഹോട്ടല്‍ 2008ല്‍ ഐ.ആര്.സി.ടി.സി ഏറ്റെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പട്ട് ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തി സി.ബി.ഐ ജൂലൈയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."