കിസാന്‍സഭ: ജനറല്‍ സെക്രട്ടറിയായി ഹനന്‍മുല്ല തുടരും
ന്യൂഡല്‍ഹി: കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റായി അശോക് ദവാലെയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഹനന്മുല്ലയും ഫിനാന്‍സ് സെക്രട്ടറിയായി പി. കൃഷ്ണപ്രസാദും തുടരും.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള, കെ.വരദരാജന്, അറാംറാം, മദന്‍ഘോഷ്, എസ്. മല്ല റെഡ്ഡി, കെ. ബാലകൃഷ്ണന്, കേരളത്തില്‍നിന്നുള്ള വനിതാ അംഗം എസ്.കെ പ്രീജ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. വിജു കൃഷ്ണന്, ഇ.പി ജയരാജന്, നൃപന് ചൗധരി, അമല്‍ ഹര്‍ദര്‍, ജിത്തന് ചൗദരി, ബാദല്‍ സരോജ് എന്നിവര്‍ക്കൊപ്പം കേരളത്തില്‍നിന്ന് കെ.കെ രാഗേഷും ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 20ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും ഡല്‍ഹിയില്‍ ചേര്‍ന്ന കിസാന്‍ സഭ ദേശീയ സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്നുമുതല്‍ 18വരെ രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വിവിധ കര്‍ഷകസംഘടനകളുമായി ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.
സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."