HOME
DETAILS

ഗൗരി ലങ്കേഷ് വധം: സനാതന്‍ സന്‍സ്ത വീണ്ടും സംശയത്തിന്റെ നിഴലില്‍

  
backup
October 06 2017 | 22:10 PM

%e0%b4%97%e0%b5%97%e0%b4%b0%e0%b4%bf-%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%a8%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d

ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഗോവ ആസ്ഥാനമായുള്ള തീവ്രഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ത സംശയത്തിന്റ നിഴലില്‍. സനാതന്‍ സന്‍സ്തയുടെ അഞ്ചു പ്രവര്‍ത്തകര്‍ക്ക് ഗൗരിയുടെ വധത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവര്‍ പ്രശസ്ത യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരുടെ വധത്തില്‍ സംശയത്തിന്റെ നിഴലിലുള്ളവരാണ്.
സംഗ്‌ലി സ്വദേശിയായ രുദ്രപാട്ടീല്‍, കോലാപൂര്‍ സ്വദേശിയായ പ്രവീണ്‍ ലിംകര്‍, മംഗളൂരു സ്വദേശിയായ ജയപ്രകാശ് എന്ന അന്ന, പൂനെ സ്വദേശി സാരംഗ് അകോല്‍ക്കര്‍, സതാര സ്വദേശി വിനയ് പവാര്‍ എന്നിവരെയാണ് പൊലിസ് കൊലപാതകവുമായി ബന്ധപ്പെട്ട് തിരഞ്ഞുകൊണ്ടിരിക്കുന്നത്. ഇതില്‍ പ്രവീണ്‍, ജയപ്രകാശ്, സാരംഗ്, രുദ്രപാട്ടീല്‍ എന്നിവര്‍ 2009ലെ മഡ്ഗാവ് സ്‌ഫോടനത്തില്‍ പ്രതികളാണ്. ഇവര്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിലുണ്ട്. ഇന്റപോളും ഇവര്‍ക്ക് വേണ്ടി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഇത്രയധികം ഗുരുതരമായ കേസുകളുണ്ടായിട്ടും ഇവരെ പിടികൂടാന്‍ പൊലിസിന് സാധിച്ചിട്ടില്ല. മാര്‍ച്ചില്‍ സി.ബി.ഐ വിനയ് പവാറിനെയും സാരംഗ് അകോല്‍ക്കറിനെയും പിടികൂടുന്നതിനായി അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവര്‍ ദാബോല്‍ക്കര്‍ വധത്തില്‍ അറസ്റ്റിലായ വീരേന്ദ്ര താവ്‌ഡെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. മഡ്ഗാവ് സ്‌ഫോടനത്തിന് ശേഷം സാരംഗ് ഒളിവിലാണ്. വിനയ് പവാര്‍ ഈ കൊലപാതകങ്ങളുടെയെല്ലാം ആസൂത്രകനാണെന്ന് സി.ബി.ഐ പറഞ്ഞു. നേരത്തെ ഇവര്‍ ഇ -മെയിലിലൂടെയാണ് ദാബോല്‍ക്കറെ വധിക്കാനുള്ള പദ്ധതികള്‍ തീരുമാനിച്ചത്.
കല്‍ബുര്‍ഗി വധത്തില്‍ രുദ്രപാട്ടീല്‍ പ്രധാന പ്രതിയാണെന്ന് കര്‍ണാടക സി.ഐ.ഡി പറഞ്ഞു. ഇയാള്‍ സനാതന്‍ സന്‍സ്തയുടെ വളണ്ടിയറാണ്. നേരത്തെ ഇവരെ പിടികൂടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ഇവരെല്ലാം നേപ്പാളിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു.
കല്‍ബുര്‍ഗി വധത്തിന് ഉപയോഗിച്ച അതേരീതിയിലുള്ള ബുള്ളറ്റുകളാണ് ഗൗരി വധത്തിനും ഉപയോഗിച്ചതെന്ന് കര്‍ണാടക പൊലിസ് സൂചിപ്പിച്ചു. ഒരേ തോക്കായിരിക്കണം കൃത്യത്തിന് ഉപയോഗിച്ചതെന്നും പൊലിസ് സംശയിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കൊല നടത്തിയത് ഒരേ ആളുകള്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നതായി പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  2 months ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  2 months ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  2 months ago