മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നെയ്റ്റ് കൊടുങ്കാറ്റ്; 22 മരണം
സാന്‍ജോസ്: അമേരിക്കന്‍ വന്‍കരയെ പിടിവിടാതെ കൊടുങ്കാറ്റുകള്‍. കരീബിയന്‍ ദ്വീപരാജ്യങ്ങളിലും അമേരിക്കയുടെ തെക്കുഭാഗങ്ങളിലും ആഞ്ഞുവീശിയ ഇര്‍മ, മരിയ, ഹാര്‍വി എന്നിവയ്ക്കു പിറകെ നൈറ്റ് കൊടുങ്കാറ്റും അമേരിക്കന്‍ വന്‍കരയില്‍ നാശം വിതയ്ക്കുന്നു. മധ്യ അമേരിക്കന്‍ രാജ്യങ്ങളായ കോസ്റ്റാറിക്ക, നിക്കരാഗ്വെ, ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളിലായി 22 പേര് ദുരന്തത്തിനിരയായി മരിച്ചു. 20ലേറെ പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
കനത്ത കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും പൂര്‍ണമായി തകര്‍ന്നു. കോസ്റ്റാറിക്കയില്‍ നാലു ലക്ഷത്തോളം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കോസ്റ്റാറിക്കയില്‍ എട്ടും നിക്കരാഗ്വെയില്‍ 11ഉം ഹോണ്ടുറാസില്‍ രണ്ടും പേരാണു മരിച്ചത്. എല്‍സാല്‍വദോറില്‍ മണ്ണിടിച്ചില്പെട്ട് ഒരാളും മരിച്ചു. അടുത്ത ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ 38 സെന്റി മീറ്റര്‍ തോതില്‍ മഴ വര്‍ഷിക്കുമെന്ന് അമേരിക്കയുടെ നാഷനല്‍ ഹുറികൈന് സെന്റര്‍ അറിയിച്ചു. കോസ്റ്ററിക്കയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുതലകള്‍ പുറത്തേക്കെത്തിയതും ജനങ്ങളുടെ ജീവനു ഭീഷണിയായിട്ടുണ്ട്.
അപകടഭീഷണിയെ തുടര്‍ന്ന് മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നേരത്തെ ഇര്‍മ, ഹാര്‍വി കൊടുങ്കാറ്റുകള്‍ വന്‍ നാശങ്ങളുണ്ടാക്കിയ അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളായ ഫ്ളോറിഡ, ടെക്സാസ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍വൃത്തങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാര്‍വി, ഇര്‍മ കൊടുങ്കാറ്റുകളുടെ ആഘാതത്തില്‍നിന്നു കരകയറുന്നതിനിടെയാണ് ഈ പ്രദേശങ്ങളിലേക്കു പുതിയ കൊടുങ്കാറ്റ് കൂടി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."