HOME
DETAILS

കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പന; 16 പേര്‍ പിടിയില്‍

  
backup
October 08 2017 | 02:10 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1


കൊച്ചി: ലോകകപ്പിലെ കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കരിഞ്ചന്തയില്‍ വന്‍ വിലക്ക് ടിക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ച 16 പേരെ കൊച്ചി സിറ്റി ഷാഡോ പൊലിസ് പിടികൂടി. ഓണ്‍ലൈന്‍ ടിക്കറ്റ് വന്‍ തോതില്‍ റിസര്‍വ് ചെയ്യ്ത് ടിക്കറ്റ് ലഭ്യത കുറവ് മുതലെടുത്ത് വന്‍ വിലയ്ക്ക് വില്‍പന നടത്തിയ ഇരുന്നൂറോളം ടിക്കറ്റുകളും പിടികൂടി. ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശിന്റെയും ഡപ്യൂട്ടി കമ്മിഷണര്‍ കറുപ്പ് സ്വാമിയുടേയും നിര്‍ദ്ദേശാനുസരണം സ്റ്റേഡിയവും പരിസരവും ആറ് ഭാഗങ്ങളായി തിരിച്ച് ഷാഡോ സംഘങ്ങളെ വിന്യസിച്ച് നടത്തിയ പരിശോധനകളില്‍ ആണ് കരിഞ്ചന്ത വില്‍പനക്കാര്‍ പിടിയിലായത്.
പിടിയിലായ കാസര്‍കോട് സ്വദേശി സിദ്ദിഖ് (37) വന്‍ തോതില്‍ ടിക്കറ്റുകള്‍ ഓണ്‍ ലൈന്‍ റിസര്‍വേഷന്‍ നടത്തി കരസ്ഥമാക്കി തന്റെ കീഴിലുള്ള നാലോളം സംഘാംഗങ്ങള്‍ മുഖേനയാണ് വില്‍പന നടത്തിയത്. ഇവരില്‍ നിന്ന് മാത്രം അന്‍പതോളം ടിക്കറ്റുകള്‍ കണ്ടെടുത്തു.
ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലെ വന്‍ തിരക്ക് മുതലെടുത്ത് മുന്നൂറ് രൂപയുടെ ടിക്കറ്റ് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്കായിരുന്നു ഈ സംഘം വില്‍പന നടത്തിയത്. പിടിയിലായ പതിനാറ് പേരെ ടിക്കറ്റ് ഉള്‍പ്പെടെ പാലാരിവട്ടം പൊലിസിന് കൈമാറി. ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്.ഐ ഹണി കെ ദാസും ഇരുപതോളം പൊലിസുകാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  15 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  15 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  15 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  15 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  15 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  15 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  15 days ago