HOME
DETAILS

രഞ്ജി ട്രോഫി: ജയത്തോടെ കേരളം തുടങ്ങി

  
backup
October 09 2017 | 01:10 AM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%95

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ കേരളത്തിന് വിജയത്തുടക്കം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെ ഒന്‍പത് വിക്കറ്റിനാണ് കേരളം തോല്‍പിച്ചത്. ഡേവ് വാട്‌മോറിന് കീഴില്‍ രഞ്ജി ട്രോഫിക്കിറങ്ങിയ കേരളത്തിന് തകര്‍പ്പന്‍ ജയമാണ് ഇതോടെ നേടാനായത്.
സ്‌കോര്‍: ജാര്‍ഖണ്ഡ് 202, 89. കേരളം 259, 34/1. രണ്ടാമിന്നിങ്ങസില്‍ വിജയ ലക്ഷ്യമായ 33 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി.
33 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കേരളത്തിന് ഒരു റണ്‍സെടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഒന്നാമിന്നിങ്‌സില്‍ 202 റണ്‍സെടുത്ത ജാര്‍ഖണ്ഡ്, രണ്ടാമിന്നിങ്‌സില്‍ 89 റണ്‍സിന് പുറത്തായി.
നാല് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രം രണ്ടക്കം കടക്കാനായപ്പോള്‍ പുറത്താകാതെ 26 റണ്‍സെടുത്ത സൗരഭ് തിവാരി ടോപ് സ്‌കോററായി. രണ്ടാം ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും തിരിച്ചുവരവിന്റെ സൂചനപോലും നല്‍കാന്‍ കഴിയാതെ പോയ ജാര്‍ഖണ്ഡ് പ്രതിരോധിക്കാന്‍ പോലും തയാറാകാതെ തോല്‍വിയിലേക്ക് വീണു.
ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റും രണ്ടാമിന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റും നേടിയ ജലജ് സക്‌സേനയാണ് ജാര്‍ഖണ്ഡിനെ തകര്‍ത്തത്. മത്സരത്തില്‍ ഒരു അര്‍ധ സെഞ്ച്വറിയും നേടിയ സക്‌സേന തന്നെയാണ് കളിയിലെ കേമന്‍. വിജയം നേടിയതിലൂടെ കേരളത്തിന് ആറ് പോയിന്റ് ലഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  5 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  5 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  5 days ago