തമിഴ്നാട്ടില്‍ നവം. രണ്ടുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് കോടതി
ചെന്നൈ: തമിഴ്നാട്ടില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തില്‍ ഡി.എം.കെയാണ് കോടതിയെ സമീപിച്ചത്.
നവംബര്‍ രണ്ടുവരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ ടി.ടി.വി ദിനകരന് പക്ഷവും കക്ഷിചേര്‍ന്നിരുന്നു. കേസ് പരിഗണിക്കുന്ന നവംബര്‍ രണ്ടിന് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി. ധനപാലന്റെ വാദവും കോടതി കേള്‍ക്കും.
പിന്തുണ പിന്‍വലിച്ച എം.എല്‍.എമാര്‍ക്കായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിയാണ് ഹാജരായത്. ഹൈക്കോടതി വിധിക്കെതിരേ ഡി.എം.കെ സുപ്രിം കോടതി സമീപിക്കാനാണ് സാധ്യത.
സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി പുതിയ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."