HOME
DETAILS
MAL
ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതര്‍: പി.ടി രാമകൃഷ്ണന്
backup
October 10 2017 | 10:10 AM
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. ബംഗാള്‍ സര്‍ക്കാരുമായി വേണ്ടി വന്നാല്‍ ബന്ധപ്പെടുമെന്നും ടി.പി. രാമകൃഷ്ണന് അറിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി ഒന്നു മുതല്‍ നടപ്പാക്കും. ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ആക്രമിക്കപ്പെടുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണമുണ്ടായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."