കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എതിരാളികള്‍ പോലും ആഗ്രഹിക്കുന്നു: കെ ശങ്കരനാരായണന്‍
മനാമ: കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എതിരാളികള്‍ പോലും ആഗ്രഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ഗവര്‍ണറുമായിരുന്ന കെ ശങ്കരനാരായണന്‍.
പ്രവാസി ഭാരതീവ ദിവസ് അവാര്‍ഡ് ജേതാവ് രാജശേഖരപിള്ളയെ ആദരിക്കല്‍ ചടങ്ങിനായി ബഹ്‌റൈനിലെത്തിയ കെ ശങ്കരനാരായണന്‍ ബഹ്‌റൈന്‍ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.രാജ്യത്ത് ജനാധിപത്യവും മതേതരത്വവും സൃഷ്ട്ടിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസ് തകര്‍ന്നാല്‍ മതേതരത്വവും ജനാധിപത്യവും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.
സല്‍മാനിയ സിംസ് ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു .
കെപിസിസി സെക്രട്ടറി അഡ്വ: കെ.പി ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം,സിംസ് ബഹ്‌റൈന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസ്,ഗ്ലോബല്‍ സെക്രട്ടറി സന്തോഷ് കാപ്പില്‍ ,ദേശീയ വൈസ് പ്രസിഡന്റ് നാസര്‍ മഞ്ചേരി ,ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം ,രവി സോള ,മാത്യൂസ് വാളക്കുഴി ,മനു മാത്യു ,എം .ഡി ജോയ് ,യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,വനിത വിഭാഗം പ്രസിഡന്റ് ഷീജ നടരാജന്‍ , ജില്ല പ്രസിഡണ്ടുമാരായ രാഘവന്‍ കരിച്ചേരി ,ജമാല്‍ കുറ്റിക്കാട്ടില്‍ ,നസിമുദ്ധീന്‍ ,എബ്രഹാം ശാമുവേല്‍ ,ഷാജി പൊഴിയൂര്‍ ,തോമസ് ജോണ്‍ ,ജസ്റ്റിന്‍ ജേക്കബ് ,ജോജി ലാസര്‍ ,ചെമ്പന്‍ ജലാല്‍ ,ജില്ല സെക്രട്ടറിമാരായ സുനില്‍ ,സല്‍മാനുല്‍ ഫാരിസ് ,ഷിബു എബ്രഹാം ,ബിജുബാല്‍ ,സുരേഷ് പുണ്ടൂര്‍ ,മറ്റു ഒഐസിസി ഭാരവാഹികളായ ജയിംസ് കുര്യന്‍ ,ലിജോ പുതുപ്പള്ളി ,മഹേഷ് ,ബാനര്‍ജി ,അന്‍സല്‍ ,ബിനു പാലത്തിങ്ങല്‍ ,നിസാര്‍ ,ആകിഫ് ,സുമേഷ്,രാധമണി, തുടങ്ങിയവര്‍ പങ്കെടുത്തു. ബോബി പാറയില്‍ സ്വാഗതവും ഗഫൂര്‍ ഉണ്ണിക്കുളം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."