HOME
DETAILS

ചരിത്രം സാക്ഷി! 14കാരിക്ക് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു

  
Sudev
January 13 2025 | 05:01 AM

Ira Jadav score triple century in under 19 womens odi trophy

ബാംഗ്ലൂർ: ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മുംബൈ താരം ഇറാ ജാദവ്. അണ്ടർ 19 വനിതാ ഏകദിന ട്രോഫിയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയാണ് ഇറാ ജാദവ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. ബാംഗ്ലൂരിലെ ആളൂർ സ്റ്റേഡിയത്തിൽ മേഘാലയയ്‌ക്കെതിരെയുള്ള മത്സരത്തിൽ 157 പന്തിൽ പുറത്താകാതെ 346 റൺസ് നേടിയാണ് മുംബൈയുടെ ഈ 14കാരി തിളങ്ങിയത്. 42 ഫോറുകളും 16 സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 

ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായാണ് ഇറാ ജാദവ് മാറിയത്. ഇതിനു പുറമെ ബിസിസിഐ സംഘടിപ്പിക്കുന്ന ഒരു ടൂർണമെൻ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായും ഇറാ ജാദവ് മാറി. ഈ തകർപ്പൻ ട്രിപ്പിൾ സെഞ്ച്വറിയുടെ കരുത്തിൽ മേഖാലയക്കെതിരെ 563 എന്ന പടുകൂറ്റൻ ടോട്ടലാണ് മുംബൈ നേടിയത്. 

മത്സരത്തിൽ ഇറാ ജാദവിന് പുറമെ ഹർലി ഗാല സെഞ്ച്വറിയും നേടി തിളങ്ങി. 79 പന്തിൽ 116 റൺസ് ആണ് ഹാർലി നേടിയത്. ഹാർലിക്കൊപ്പം രണ്ടാം വിക്കറ്റിൽ 274 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇറാ ജാദവ് പടുത്തുയർത്തിയത്. പിന്നീട് ക്രീസിൽ എത്തിയ ദീക്ഷ പവാറുമായി 186 റൺസിൻ്റെ കൂട്ടുകെട്ടും ഇറാ നേടി. മത്സരത്തിൽ മേഘാലയയുടെ മൂന്ന് ബൗളർമാർ ആണ് 100+ റൺസ് വഴങ്ങിയത്.വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മേഘാലയ 19 റൺസിനാണ് പുറത്തായത്. 544 റൺസിൻ്റെ കൂറ്റൻ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ

Kerala
  •  21 hours ago
No Image

ഹരിയാനയിൽ 35-കാരി ട്രെയിനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരു കാൽ നഷ്ടപ്പെട്ടു, ചികിത്സയിൽ

National
  •  a day ago
No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  a day ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  a day ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  a day ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  a day ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  a day ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  a day ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  a day ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  a day ago