HOME
DETAILS

ലോസ് ആഞ്ചല്‍സില്‍ തീ പടര്‍ത്തിയ  'സാന്റ അന' കാറ്റ്

  
Web Desk
January 13, 2025 | 7:55 AM

Intense Santa Ana Winds Fuel Wildfire in Los Angeles California12

കാലിഫോര്‍ണിയ: ലോസ് ആഞ്ചല്‍സില്‍ തീപിടിത്തം ഇത്രയേറെ രൂക്ഷമാക്കിയത് സാന്റ അന എന്നറിയപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റാണ്. തെക്കന്‍ കാലിഫോര്‍ണിയയിലെ ഉള്‍നാടന്‍ പ്രദേശത്തുനിന്ന് പസഫിക് സമുദ്രത്തിലേക്ക് അതിശക്തമായി വീശുന്ന കാറ്റ് തുടരുന്നിടത്തോളം തീ നിയന്ത്രിക്കാന്‍ കഴിയില്ല. തെക്കന്‍ കാലിഫോര്‍ണിയക്ക് മുകളില്‍ രൂപപ്പെട്ട അതിമര്‍ദ മേഖലയാണ് ഈ വരണ്ട ഉഷ്ണക്കാറ്റിന് കാരണം. ഈ കാറ്റിനെ കടലിലേക്ക് ശക്തമായി ആകര്‍ഷിക്കാന്‍ കാരണം കടലിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദമാണ്. കിഴക്ക്, വടക്കുകിഴക്ക് ദിശയിലാണ് ഈ കാറ്റ് വീശുന്നത്. പലപ്പോഴും മണിക്കൂറില്‍ 100 കി.മി ലധികം ഈ കാറ്റിന് വേഗതയുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയിലാണ് ഈ കാറ്റ് വീശുന്നത്.

ഇതിനോടകം 24 പേരുടെ ജീവനാണ് ലോസ് ആഞ്ചല്‍സില്‍ ആളിക്കത്തിയ തീപിടിത്തത്തില്‍ പൊലിഞ്ഞത്. 12000ലധികം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. പ്രദേശത്തു നിന്ന് ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ മാറിത്താമസിക്കേണ്ടി വന്നത്. 150 ബില്യണ്‍ യുഎസ് ഡോളര്‍സിന്റെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമാണ് തീപിടിത്തത്തിലുണ്ടായത്. മുപ്പതിനായിരത്തോളം ഏക്കറിലാണ് തീപിടിത്തമുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  4 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  4 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  4 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  4 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  4 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  4 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  4 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  4 days ago