HOME
DETAILS

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് ഇതുവരെയില്ലാത്ത ചരിത്രം

  
Sudev
January 13 2025 | 08:01 AM

shreyas iyyer is the first indian player to lead three teams in ipl

മൊഹാലി: 2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യരിനെ നിയമിച്ചിരുന്നു. പഞ്ചാബിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതോടെ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും ഇല്ലാത്ത ഒരു അപൂർവനേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകളുടെ ക്യാപ്റ്റൻ ആവുന്ന ആദ്യ ഇന്ത്യൻ താരമായാണ് അയ്യർ മാറിയത്. ഡൽഹി ക്യാപിറ്റൽസിൻ്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെയും ക്യാപ്റ്റൻ ആയാണ് ശ്രേയസ് അയ്യർ പ്രവർത്തിച്ചിട്ടുള്ളത്. 

കുമാർ സംഗക്കാര , മഹേല ജയവർധന , സ്റ്റീവ് സ്മിത്ത് എന്നിവർക്ക് ശേഷം ഐപിഎൽ ചരിത്രത്തിൽ മൂന്ന് ടീമുകളുടെ ക്യാപ്റ്റൻ ആവുന്ന നാലാമത്തെ താരം കൂടിയാണ് ശ്രേയസ്. മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. 

പഞ്ചാബ് കിങ്സിന്റെ പയതിനെഴാം ക്യാപ്റ്റൻ ആയാണ് ശ്രേയസ് ചുമതലയേറ്റത്. യുവരാജ് സിങ്, കുമാർ സംഗക്കാര, മഹേള ജയവർദ്ധനെ, ആദം ഗിൽക്രിസ്റ്റ്, ഡേവിഡ് ഹസി, ജോർജ് ബെയ്ലി, വീരേന്ദർ സെവാഗ്, ഡേവിഡ് മില്ലർ, മുരളി വിജയ്, ഗ്ലെൻ മാക്സ്വെൽ, ആർ അശ്വിൻ, കെ എൽ രാഹുൽ, മായങ്ക് യാദവ്, ശിഖർ ധവാൻ, സാം കറൻ, ജിതേഷ് ശർമ്മ എന്നിവരായിരുന്നു ഇതിനു മുമ്പ് പഞ്ചാബിനെ നയിച്ചിരുന്ന ക്യാപ്റ്റന്മാർ. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  20 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  21 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  21 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  21 hours ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  a day ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  a day ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  a day ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  a day ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  a day ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  a day ago