യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത് ട്രംപ്: ഉ. കൊറിയ
മോസ്കോ: യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റിയോങ് ഹോ. വാര്‍ത്താ ഏജന്‍സിയായ റിയുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു.എസിന് ഇതിന് വലിയ വിലകൊടുക്കേണ്ടിവരും.
യുദ്ധകാഹളം ആദ്യം മുഴക്കിയത് ട്രംപാണ്. യുദ്ധപ്രിയനും കലഹപ്രിയനുമായ ട്രംപാണ് യുദ്ധത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ ആദ്യം നടത്തിയത്. ചര്‍ച്ചക്ക് തങ്ങള്‍ തയാറല്ല. യുദ്ധത്തിലൂടെ മാത്രമേ കൂടുതല്‍ തീരുമാനങ്ങളില്‍ എത്താന്‍ സാധിക്കുകയുള്ളൂ. ആണവ പരീക്ഷണങ്ങളില്‍നിന്ന് ഒരിക്കലും പിന്മാറില്ല. ഉത്തര കൊറിയയില്‍ സമാധാനം നിലനിര്‍ത്താന്‍ ആണവായുധം അനിവാര്യമാണ്. കൊറിയന്‍ രാജ്യത്തിന്റെ വികസനം ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. ഉത്തര കൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനുപിന്നില്‍ അമേരിക്കയാണ്. യു.എസിനൊപ്പം എത്തിച്ചേരുകയെന്ന ലക്ഷ്യത്തിലേക്ക് ഉത്തരകൊറിയ അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."