HOME
DETAILS

സ്‌കൂള്‍ പാചക തൊഴിലാളികളുടെ വിരമിക്കല്‍പ്രായം 60 ആക്കും

  
backup
October 15, 2017 | 1:46 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95-7

 

ആയഞ്ചേരി (കോഴിക്കോട്): സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പാചക തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 ആക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. അടുത്തവര്‍ഷം മുതലാണ് ഇത് പ്രാബല്യത്തില്‍വരിക.
250 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്ന രീതിയില്‍ ഇവരുടെ എണ്ണം ക്രമീകരിക്കും. 100 കുട്ടികള്‍ വരെയുള്ളയിടങ്ങളില്‍ ഉച്ചഭക്ഷണത്തിനുള്ള കണ്ടിജന്‍സി തുക ഒരുരൂപ വര്‍ധിപ്പിച്ച ഒന്‍പത് രൂപയാക്കും. കൂടാതെ ഒരു കുട്ടിക്ക് ദിനംപ്രതി രണ്ടു രൂപ നിരക്കില്‍ പച്ചക്കറി ലഭ്യമാക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തും. നവംമ്പര്‍ ഒന്നു മുതല്‍ പാചകത്തിന് ഗ്യാസ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
പാചകപ്പുര നവീകരണത്തിന്റെ വിശദാംശങ്ങള്‍ നിശ്ചിത തിയതിക്കുള്ളില്‍ ബന്ധപ്പെട്ട നൂണ്‍ മീല്‍സ് ഓഫിസര്‍മാര്‍ക്ക് പ്രധാനാധ്യാപകര്‍ സമര്‍പ്പിക്കണം. ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ കണക്കുകള്‍ ഇനിമുതല്‍ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  2 days ago
No Image

നഷ്ടമായത് കൂടപ്പിറപ്പിനെ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  2 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  2 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  2 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  2 days ago