HOME
DETAILS

ബീഫ് കൊണ്ടൊരു ഇറച്ചിപ്പത്തിരി ഉണ്ടാക്കിയാലോ

  
Web Desk
March 15, 2024 | 7:20 AM

Meatloaf

റമദാനല്ലേ... വീട്ടില്‍ നമുക്ക് ഒരു കിടിലന്‍ ഇറച്ചി പത്തിരി തയാറാക്കിയാലോ

ചേരുവകള്‍

സവാള -4
ഇഞ്ചി- ചതച്ചത് അര ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- ചതച്ചത് അര ടേബിള്‍ സ്പൂണ്‍2222 IYS.jpg
കുരുമുളക് പൊടി- വേണമെങ്കില്‍,അല്ലെങ്കില്‍ മുളകുപൊടി
ഖരംമസാല - കാല്‍ ടീസ്പൂണ്‍
പച്ചമുളക് -2
മല്ലിയില- നാലു തണ്ട്
പൊതിന - 2 തണ്ട്
കറിവേപ്പില- 1 തണ്ട്
ബീഫ് പൊടിച്ചത്
 ഫ്രൈ ചെയ്‌തെടുത്തത്- 250 ഗ്രാം


തയ്യാറാക്കുന്ന വിധം666.jpg

ചുവടു കട്ടിയുള്ള ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് അരിഞ്ഞുവച്ച സവാളയിട്ട് വഴറ്റുക. ശേഷം ഇതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും അല്‍പം കുരുമുളക് പൊടിയും ഖരം മസാലയും പച്ചമുളകും ചേര്‍ത്ത് ഇളക്കുക. ശേഷം ഫ്രൈ ചെയ്‌തെടുത്ത 

ബീഫ്  ഇതിലേക്കിട്ടു കൊടുക്കുക. എന്നിട്ട് നന്നായി വഴറ്റുക. ശേഷം ഗ്യാസ് ഓഫ് ചെയ്ത് അതിനു മുകളിലേക്ക് മല്ലിയിലയും പൊതിനയിലയും കറിവേപ്പിലയും അരിഞ്ഞ് ചേര്‍ക്കുക. 
ഫില്ലിങ് റെഡിയായി.

ഇനി ഒരു പാത്രത്തില്‍ കുറച്ച് മൈദയും ഗോതമ്പു പൊടിയും ചേര്‍ത്ത് ചപ്പാത്തിപരുവത്തില്‍ കുഴച്ചെടുക്കുക. എന്നിട്ട് ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തില്‍ പരത്തി അതിലേക്ക് ഉണ്ടാക്കി വച്ച ഫില്ലിങ് കുറച്ചെടുത്ത് പരത്തി വയ്ക്കുക. ശേഷം അതേ വലുപ്പത്തില്‍ തന്നെ ഒരു പത്തിരിയും കൂടെ പരത്തി അതിനെ മൂടിവയ്ക്കുക. അരികൊക്കെ ശരിയാക്കി വയ്ക്കണം. ഇങ്ങനെ ബാക്കിയുള്ളതും ചെയ്‌തെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക.

(ഇത് നോമ്പിന് നേരത്തേയുണ്ടാക്കി ഫ്രീസ് ചെയ്തു വയ്ക്കാവുന്നതാണ്. ഒരു ബോക്‌സില്‍ നിരത്തി വച്ച് അതിനു മുകളില്‍ ബട്ടര്‍പേപ്പര്‍ വിരിച്ച് വീണ്ടും നിരത്തിവയ്ക്കാം. എന്നിട്ട് അടച്ചുവച്ചാല്‍ ഒരാഴ്ച വരെ കേടുവരാതെയിരിക്കും.)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  3 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  3 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  3 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  3 days ago