HOME
DETAILS
MAL
ഇ-ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം
backup
October 18 2017 | 22:10 PM
സംസ്ഥാനത്തെ നഗരങ്ങള്‍ ശുചിത്വവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേരളസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തികച്ചും സ്വാഗതാര്‍ഹമായ ഒരു സംരംഭമായിരുന്നു ഇ-ടോയ്‌ലറ്റ്. നിലവിലുള്ള മുനിസിപ്പല്‍ ടോയ്‌ലറ്റുകള്‍ മലിനവും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഇ-ടോയ്‌ലറ്റിന്റെ പ്രാധാന്യം പ്രസക്തിയര്‍ഹിക്കുന്നതാണ്.
യാത്രയിലും മറ്റും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഈ പദ്ധതി ഏറെ ഉപകാരപ്രദമായിരുന്നു.
സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഇ ടോയ്‌ലറ്റുകളില്‍ അധികവും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ നിലയിലാണുള്ളത്.
അത്‌കൊണ്ടു തന്നെ തീര്‍ത്തും ഉപകാരപ്രദമായ ഈ പദ്ധതി സര്‍ക്കാര്‍ പദ്ധതികളിലുള്‍പ്പെടുത്തി ഉപയോഗയോഗ്യമാക്കേണ്ടണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."