HOME
DETAILS
MAL
വസ്ത്രക്കടയില്‍ തീപിടുത്തം
backup
October 20 2017 | 01:10 AM
മുംബൈ: ദാദറില്‍ ഓം ഗോപാല്‍ മാളിലെ വസ്ത്രക്കടയില്‍ തീപിടുത്തം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് തീ പടര്‍ന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.
ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. മാളിന്റെ ഒന്നാംനിലയിലെ കടയില്‍ തീ പടര്‍ന്നുപിടിക്കുന്നത് കണ്ട വാച്ച്മാനാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."