മുരുകന്റെ മരണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത നടപടി മനുഷ്യാവകാശ ലംഘനെമന്ന് കമ്മിഷന്
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കാതെ ആരോഗ്യവകുപ്പ് സെക്രട്ടറി നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനം.
മുരുകന്റെ മരണത്തിന് ഉത്തരവാദി ആരോഗ്യവകുപ്പാണെന്ന പൊലിസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വകുപ്പ് സെക്രട്ടറി പ്രതികരിക്കാതെയും മറുപടി നല്‍കാതെയും മാറി നില്‍ക്കുന്നത് ഗൗരവത്തോടെ കാണുന്നതായി കമ്മിഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
അടുത്ത മാസം 5 ന് മുന്‍പ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. കേസ് 9 ന് പരിഗണിക്കും. റിപ്പോര്‍ട്ട് നല്‍കണമെന്ന് മൂന്നുവട്ടം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് പ്രത്യേക ദൂതന് വഴി നോട്ടിസ് നല്കി. എന്നിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല.
അതേ സമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാവുമായിരുന്നില്ലെന്ന് സംസ്ഥാന പൊലിസ് മേധാവിക്ക് വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി കമ്മിഷന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."