കൃഷിമന്ത്രി ഇടപെട്ടു; തിരുനാവായ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ മോട്ടോര്‍ കമ്മീഷന് ചെയ്യാന്‍ നടപടിയാരംഭിച്ചു
തിരുനാവായ: തിരുനാവായ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ മോട്ടോര്‍ കമ്മീഷന് ചെയ്യാന്‍ നടപടികള്‍ തുടങ്ങി. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കമ്മീഷന് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.
തിരുനാവായ , വാവൂര്‍കുന്ന് പാടശേഖങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ആറ് വര്‍ഷം മുന്‍പ് സ്ഥാപിച്ച പുതിയ 120 കുതിരശക്തി മോട്ടാറും പമ്പ് സെറ്റും തുരുമ്പെടുത്ത് നശിക്കുന്ന വാര്‍ത്ത നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിയുടെ ഓഫിസ് ഇടപെടുകയായിരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ച് മോട്ടോര്‍ കമ്മീഷന് ചെയ്യാനാണ് മന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 50 വര്‍ഷത്തോളം പഴക്കമുള്ള മോട്ടോറും പമ്പുകളുമാണ് നിലവില്‍ ഇവിടെ ഉപയോഗിക്കുന്നത്. ഇത് മൂലം ഓരോ വര്‍ഷവും കനത്ത സാമ്പത്തിക നഷ്ടമാണ് സര്‍ക്കാറിന് സംഭവിക്കുന്നത്. പഴയ മോട്ടോറിന്റെ അറ്റകുറ്റപ്പണിയുടെ മറവില്‍ വന്‍ അഴിമതി നടക്കുന്നതായി ആക്ഷേമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."