HOME
DETAILS

മാലിന്യ സംസ്‌കരണം: ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി

  
backup
October 26 2017 | 22:10 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99


കണ്ണൂര്‍: ജില്ലയില്‍ നടന്നുവരുന്ന ശുചീകരണ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇവ കാരണം പരിസ്ഥിതി പ്രശ്‌നങ്ങളോ പൊതുജനാരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സനുമായ കെ.വി സുമേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ചെറുകുന്നിലും കണ്ണപുരത്തും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയല്‍ കലക്ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ആസൂത്രണ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തത്.
ഗ്രീന്‍ പ്രോട്ടോക്കോള്‍, പ്ലാസ്റ്റിക് രഹിത വിവാഹം എന്നിവ പ്രോത്സാഹിപ്പിക്കണം. സ്ഥിരം മാലിന്യ സംസ്‌കരണ സംവിധാനമോ ഹരിത കര്‍മസേനാ രൂപീകരണമോ ആസൂത്രണം ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്.
തദ്ദേശ സ്ഥാപനങ്ങളില്‍ സമഗ്ര മാലിന്യ സംസ്‌കരണത്തിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്(ഡി.പി.ആര്‍) തയാറാക്കണം. ജില്ലയില്‍ പടിയൂര്‍-കല്ല്യാട് പഞ്ചായത്ത് മാത്രമാണ് ഡി.പി.ആര്‍ തയാറാക്കിയിട്ടുള്ളത്.
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കും പയ്യന്നൂര്‍ നഗരസഭയുടെ 2017-18 വര്‍ഷത്തെ 4.4 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റിനും യോഗം അംഗീകാരം നല്‍കി.
ശേഷിച്ച പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഈ മാസം അവസാനം ആസൂത്രണ സമിതി വീണ്ടും യോഗം ചേരും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിലെ പുരോഗതി യോഗം അവലോകനം ചെയ്തു.
സമ്പൂര്‍ണ ഒ.ഡി.എഫ് നടപ്പിലാക്കിയതിന് കേന്ദ്ര സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പയ്യന്നൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകള്‍ക്ക് എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് സര്‍ട്ടിഫിക്കറ്റ് കൈമാറി.
ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അസി. മാനേജര്‍ സുധീഷ് വിശദീകരിച്ചു. ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ കെ. പ്രകാശന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago