HOME
DETAILS
MAL
പയസ്വിനി പുഴയില്‍ മണലൂറ്റ് വ്യാപകം
backup
October 26 2017 | 22:10 PM
കാനത്തൂര്‍: പയസ്വിനി പുഴയില്‍ വീണ്ടും അനധികൃത മണലെടുപ്പ് വ്യാപകമാവുന്നതായി പരാതി. പാണ്ടിക്കണ്ടം കടവില്‍ നിന്നാണു മണല്‍ക്കടത്ത് രൂക്ഷമായത്. ചെറിയ റോഡുകളുണ്ടാക്കി പുഴയിലേക്കു തന്നെ പിക്കപ്പ് ലോറികളിറക്കിയാണ് ഇവിടെ മണല്‍ക്കടത്തു നടത്തുന്നത്.
രാത്രി 11 മുതല്‍ പുലച്ചെ വരെ രണ്ടു വണ്ടികളിലായി പത്തു ലോഡോളം മണലാണ് ഇവിടെ നിന്നു കൊണ്ടു പോകുന്നത്. ബേഡകം, ആദൂര്‍ പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയാണ് ഈ പ്രദേശങ്ങള്‍.
പൊലിസ്, റവന്യു അധികൃതര്‍ പരിശോധനക്കെത്തുമ്പോള്‍ മണല്ക്കടത്തുകാര്ക്കു മുന്‍കൂട്ടി വിവരം ലഭിക്കുന്നതിനാല്‍ പിടികൂടാനും സാധിക്കാറില്ല. ഇപ്പോള്‍ മണലിനു ലഭിക്കുന്ന പൊന്നും വിലയാണ് വീണ്ടും മണല്‍ക്കടത്ത് വ്യാപകമാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."