HOME
DETAILS
MAL
കശ്മിര് പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രത്തിനൊപ്പം സൈന്യവുമുണ്ടാകും
backup
October 27 2017 | 18:10 PM
ന്യൂഡല്‍ഹി : ജമ്മുകശ്മിരില് വിഘടനവാദികള്‍ ഉള്‍പ്പടെ എല്ലാവരുമായും ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിരം പ്രതിനിധിയെ നിയമിച്ചത് താഴ്വരയിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന്റെ ആധുനികവത്കരണത്തെപ്പറ്റി നടത്തിയ സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍ ഐ.ബി മേധാവിയും കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ദിനേശ്വര്‍ ശര്‍മ്മയെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്ഥിരം മധ്യസ്ഥനായി നിയമിച്ചത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."